ബ്രസീലിലെ വാസ്കോഡിഗാമ ക്ലബിൽ 16 താരങ്ങൾക്ക് കൊറോണ

- Advertisement -

ബ്രസീലിയൻ ക്ലബായ വാസ്കോദഡിഗാമ ക്ലബിൽ നിന്ന് ലഭിക്കുന്നത് വളരെ ആശങ്ക നൽകുന്ന വാർത്തയാണ്. ക്ലബിലെ 16 താരങ്ങൾക്ക് കൊറൊണ പൊസിറ്റീവ് ആണെന്ന് ക്ലബ് സ്ഥിരീകരിച്ചു. ഇന്നലെ 43 പേർക്ക് കൊറോണ ടെസ്റ്റ് ചെയ്തതിൽ നിന്നാണ് 16 പേർക്ക് കൊറോണ സ്ഥിരീകരിച്ചത്. നേരത്തെ ഫ്ലമെംഗോ ക്ലബിലും ഇതുപോലെ വൻ തോതിൽ കൊറോണ സ്ഥിരീകരിച്ചിരുന്നു.

രോഗം സ്ഥിരീകരിച്ചവരിൽ ആർക്കും രോഗ ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല എന്ന് ക്ലബ് അറിയിച്ചു. പോസിറ്റീവ് ആയവർ ഐസൊലേഷനിൽ പോകും. ടീം നാളെ പരിശീലനം ആരംഭിക്കാൻ ഇരിക്കെ ആണ് ഈ ഫലം. തൽക്കാലം പരിശീലനം പുനരാരംഭിക്കാൻ ഇപ്പോൾ ആലോചിക്കുന്നില്ല എന്നും ക്ലബ് അറിയിച്ചു. ബ്രസീലിൽ ഇതുവരെ‌ അഞ്ചു ലക്ഷത്തിൽ അധികം പേർക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.

Advertisement