ഈ സീസണില്‍ കോഹ്‍ലി-എബിഡി കൂട്ടുകെട്ടിനെ ശ്രേയസ്സ് ഗോപാല്‍ പുറത്താക്കിയത് ഇത് രണ്ടാം തവണ

ശ്രേയസ്സ് ഗോപാല്‍ ബാംഗ്ലൂരിന്റെ വമ്പന്‍ താരങ്ങളെ പുറത്താക്കുന്നത് ഇത് ആദ്യമായല്ല. ഇതിനു മുമ്പ് ഈ സീസണില്‍ തന്നെ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ ഒരേ ഓവറില്‍ രാജസ്ഥാന്‍ ബൗളര്‍ കോഹ്‍ലിയെയും എബിഡിയെയും പുറത്താക്കിയിരുന്നു. ഇത്തവണ ഇരു താരങ്ങളെയും അടുത്തടുത്ത പന്തുകളില്‍ പുറത്താക്കിയ താരം അടുത്ത പന്തില്‍ മാര്‍ക്കസ് സ്റ്റോയിനിസിനെയും പുറത്താക്കി ഹാട്രിക്ക് സ്വന്തമാക്കി. എന്നാല്‍ മഴ മൂലം മത്സരം ഉപേക്ഷിക്കപ്പെടുകയായിരുന്നു.

ഐപിഎല്‍ ചരിത്രത്തില്‍ ഇത് മൂന്നാം തവണയാണ് ശ്രേയസ്സ് ഗോപാല്‍ ഈ വമ്പന്‍ ശ്രാവുകളെ പുറത്താക്കുന്നത്. ഐപിഎലില്‍ മൂന്ന് തവണ ഇരുവരെയും പുറത്താക്കുന്ന ആദ്യ താരമെന്ന ബഹുമതി കൂടി ശ്രേയസ്സ് ഇന്നലെ സ്വന്തമാക്കി.