“റൊണാൾഡോയും പെലെയുമല്ല മെസ്സി ആണ് ലോക ഫുട്ബോളിലെ ഏറ്റവും മികച്ച താരം” – ക്ലോപ്പ്

ലോകഫുട്ബോളിലെ ഏറ്റവും മികച്ച താരം ആരാണെന്ന് ഉള്ള ചോദ്യത്തിന് ഉത്തരം നൽകി ലിവർപൂൾ പരിശീലകൻ ക്ലോപ്പ്. മെസ്സിയാണ് തന്നെ സംബന്ധിച്ചെടുത്തോളം ലോകത്തെ ഏറ്റവും മികച്ച താരമെന്ന് ക്ലോപ്പ് പറഞ്ഞു. ക്രിസ്റ്റ്യാനോ റൊണാൾഡോ പിറകിൽ തന്നെ ഉണ്ട്. എങ്കിലും മെസ്സി അതിനൊക്കെ മുകളിലാണ് ക്ലോപ്പ് പറഞ്ഞു. തന്റെ പിതാവ് എന്നും പെലെ ആണ് ലോകം കണ്ട ഏറ്റവും മികച്ച ഫുട്ബോളർ എന്ന് പറഞ്ഞിരുന്നു. പക്ഷെ പെലെയുടെ ഫുട്ബോൾ ഞാൻ നേരിട്ടു കണ്ടിട്ടില്ല. അതുകൊണ്ട് തന്നെ എനിക്ക് മെസ്സി ആണ് ലോകം കണ്ട ഏറ്റവും മികച്ച താരം ക്ലോപ്പ് പറഞ്ഞു.

ഇന്ന് ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിന്റെ ആദ്യ പാദത്തിൽ ബാഴ്സലോണയെ ലിവർപൂൾ നേരിടാൻ ഇരിക്കുകയാണ്. മെസ്സി സീസൺ തുടക്കത്തിൽ ചാമ്പ്യൻസ് ലീഗ് ഇത്തവണ നേടണം എന്ന് പറഞ്ഞത് ഒരു ഭീഷണി ആയിട്ടാണ് തനിക്ക് തോന്നിയത് എന്നും ക്ലോപ്പ് പറഞ്ഞു. എന്നാൽ ഇന്ന് മെസ്സിയിൽ മാത്രമായി ലിവർപൂൾ ശ്രദ്ധ കൊടുക്കില്ല എന്ന് ക്ലോപ്പ് പറഞ്ഞു. അങ്ങനെ ചെയ്താൽ അത് മണ്ടത്തരമാകും എന്നും ബാഴ്സലോണയിൽ എല്ലാവരും മികച്ച താരങ്ങൾ ആണെന്നും ക്ലോപ്പ് പറഞ്ഞു.