ഐപിഎലില്‍ ഇന്നത്തെ മത്സരത്തില്‍ രാജസ്ഥാന് റോയല്‍സും ഡല്‍ഹി ക്യാപിറ്റല്‍സും ഏറ്റുമുട്ടും. മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന് നായകന് സഞ്ജു ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. രാജസ്ഥാന് നിരയില്‍ ബെന്‍ സ്റ്റോക്സിന് പകരം ഡേവിഡ് മില്ലര്‍ ടീമിലേക്ക് എത്തുന്നു. ശ്രേയസ്സ് ഗോപാലിന് പകരം ജയ്ദേവ് ഉനഡ്കട് ടീമിലേക്ക് എത്തുന്നു.
ലളിത് യാദവ് ഡല്‍ഹി ക്യാപിറ്റല്‍സിന് വേണ്ടി തന്റെ അരങ്ങേറ്റം കുറിയ്ക്കും. അമിത് മിശ്രയ്ക്ക് പകരം ആണ് ലളിത് യാദവ് ടീമിലെത്തുന്നത്. ഷിമ്രണ്‍ ഹെറ്റ്മ്യര്‍ക്ക് പകരം കാഗിസോ റബാഡ എത്തുന്നു.
ആദ്യ മത്സരത്തില്‍ സഞ്ജുവിന്റെ തകര്‍പ്പന്‍ ശതകത്തിനും രാജസ്ഥാനെ വിജയത്തിലേക്ക് നയിക്കാനാകാതെ പോയപ്പോള്‍ പൃഥ്വി ഷായും ശിഖര്‍ ധവാനും മികച്ച ഫോമില്‍ ഡല്‍ഹിയെ മികച്ച വിജയത്തിലേക്ക് നയിക്കുകയായിരുന്നു.
ഡല്‍ഹി ക്യാപിറ്റല്‍സ് : Prithvi Shaw, Shikhar Dhawan, Rishabh Pant(w/c), Ajinkya Rahane, Marcus Stoinis, Chris Woakes, Ravichandran Ashwin, Lalit Yadav, Kagiso Rabada, Tom Curran, Avesh Khan
രാജസ്ഥാന് റോയല്‍സ് : Manan Vohra, Sanju Samson(w/c), David Miller, Jos Buttler, Shivam Dube, Riyan Parag, Rahul Tewatia, Chris Morris, Chetan Sakariya, Jaydev Unadkat, Mustafizur Rahman




![Resizedimage 2026 02 11 01 28 22 4384[1]](https://fanport.in/wp-content/uploads/2026/02/ResizedImage_2026-02-11_01-28-22_43841-150x150.webp)



