കോടീശ്വരനായി റിയാന്‍ പരാഗ്!!! താരത്തിനെ സ്വന്തമാക്കി രാജസ്ഥാന്‍ റോയൽസ്

രാജസ്ഥാന്‍ റോയൽസിന് വേണ്ടി നിര്‍ണ്ണായക പ്രകടനങ്ങള്‍ പുറത്തെടുത്ത റിയാന്‍ പരാഗിനെ നിലനിര്‍ത്തി ടീം. താരത്തിനായി ചെന്നൈയുടെയും ഗുജറാത്തിന്റെയും വെല്ലുവിളി മറികടന്നാണ് രാജസ്ഥാന്‍ 3.8 കോടി രൂപയ്ക്ക് റിയാന്‍ പരാഗിനെ സ്വന്തമാക്കിയത്.

രാജസ്ഥാന്‍ റോയൽസും ഡൽഹി ക്യാപിറ്റൽസും ആണ് 30 ലക്ഷം അടിസ്ഥാന വിലയുള്ള താരത്തിനായി രംഗത്തെത്തിയത്. പിന്നീട് ഡല്‍ഹി പിന്മാറിയപ്പോള്‍ ചെന്നൈ രംഗത്തെത്തി. ഇതോടെ താരത്തിന്റെ വില ഒരു കോടിയിലേക്ക് മാറി.

ചെന്നൈ പിന്മാറിയപ്പോള്‍ ഗുജറാത്ത് ടൈറ്റന്‍സ് രാജസ്ഥാന് വെല്ലുവിളിയുമായി രംഗത്തെത്തി.