ഐപിഎല്‍ ലേലത്തിന്റെ മുഖം ഇത്തവണയില്ല

Sports Correspondent

12 സീസണുകളില്‍ ഇതാദ്യമായി ഐപിഎല്‍ ലേല നടപടികള്‍ കൈകാര്യം ചെയ്ത റിച്ചാര്‍ഡ് മാഡ്‍ലി ഇല്ലാതെ ഒരു ഐപിഎല്‍ ലേലം. ഡിസംബര്‍ 18നു ജയ്പൂരില്‍ 12ാം സീസണിനായുള്ള ഐപിഎല്‍ ലേലം നടക്കുമ്പോള്‍ റിച്ചാര്‍ഡ് മാഡ്‍ലി ലേലത്തിനുണ്ടാവില്ല. പകരം ഹുജ് എഡ്മെഡേസ് ആണ് ഇത്തവണത്തെ ലേല നടപടികള്‍ കൈകാര്യം ചെയ്യുക.

ടീമുകള്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുന്ന താരങ്ങളുടെ പട്ടിക നല്‍കുവാന്‍ ഡിസംബര്‍ 10 5 മണി വരെ ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍ അനുമതി നല്‍കിയിട്ടുണ്ട്.