“പോഗ്ബയെ പുറത്തിരുത്തിയത് ന്യായീകരിക്കാവുന്നത്” – സ്‌കോൾസ്

- Advertisement -

ആഴ്‌സണലിനെതിരായ നിർണായക മത്സരത്തിൽ പോൾ പോഗ്ബയെ ബെഞ്ചിൽ ഇരുത്തിയത് ന്യായീകരിക്കാവുന്ന കാര്യമാണെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ലെജൻഡ് പോൾ സ്‌കോൾസ്. പോഗ്ബയെ ബെഞ്ചിൽ ഇരുത്തിയതിനെതിരെ മൗറീൻഹോക്ക് നേരെ വിമർശനങ്ങൾ ഉയരുമ്പോൾ ആണ്, മൗറീൻഹോക്ക് പിന്തുണയേകി സ്കോൾസിന്റെ പ്രതികരണം വന്നത്.

“പോഗ്ബയെ ബെഞ്ചിൽ ഇരുത്തിയതിനു മൗറീൻഹൊയെ കുറ്റപ്പെടുത്താൻ ആവില്ല, പോഗ്ബ സ്ഥിരത പുലർത്തുന്നില്ല. കഴിഞ്ഞ ആഴ്ച്ച വളരെ മോശം പ്രകടനം ആയിരുന്നു പോഗ്ബ നടത്തിയത്, എന്തെങ്കിലും ട്രിക്കോ ഫ്‌ളികോ ചെയ്യാതെ ഒരു പാസ്സ് പോലും ഇടാൻ പോഗ്ബ ശ്രമിക്കുന്നില്ല. മൗറീൻഹോക്ക് പോഗ്ബക്ക് മേലുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു”. പോഗ്ബക്ക് മേൽ രൂക്ഷ വിമർശനം ആയിരുന്നു സ്‌കോൾസ് നടത്തിയത്.

ഇന്നലെ ആഴ്‌സണലിനെതിരെ സമനില വഴങ്ങിയ യുണൈറ്റഡ് പ്രീമിയർ ലീഗിൽ തുടർച്ചയായി നാലാം മത്സരമാണ് വിജയമില്ലാതെ പൂർത്തിയാക്കിയത്. നിലവിൽ ലീഗിൽ എട്ടാം സ്ഥാനത്താണ് മാഞ്ചസ്റ്റർ.

Advertisement