തങ്ങളുടെ കോട്ടയിൽ മുംബൈയ്ക്ക് ആദ്യ ജയം നേടാനാകുമോ, ടോസ് അറിയാം

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ന് ഐപിഎലില്‍ നടക്കുന്ന ലക്നൗ സൂപ്പര്‍ ജയന്റ്സും മുംബൈ ഇന്ത്യന്‍സും ഏറ്റുമുട്ടുമ്പോള്‍ മുംബൈ തങ്ങളുടെ സീസണിലെ ആദ്യ ജയം ആണ് തേടുന്നത്. ഇതുവരെ ഏഴ് മത്സരങ്ങളിൽ ഒരു ജയം പോലും മുംബൈയ്ക്ക് നേടാനായിട്ടില്ല. അതേ സമയം ലക്നൗ സൂപ്പര്‍ ജയന്റ്സ് അഞ്ചാം സ്ഥാനത്താണ്.

മത്സരത്തിൽ ടോസ് നേടിയ മുംബൈ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിൽ കളിച്ച ടീമിൽ മാറ്റങ്ങളില്ലാതെയാണ് മുംബൈ ഇന്നിറങ്ങുന്നത്. അതേ സമയം ലക്നൗ നിരയിൽ അവേശ് ഖാന് പകരം മൊഹ്സിന്‍ ഖാന്‍ ടീമിലേക്ക് എത്തുന്നു.

ലക്നൗ സൂപ്പര്‍ ജയന്റ്സ്: Quinton de Kock(w), KL Rahul(c), Manish Pandey, Krunal Pandya, Deepak Hooda, Ayush Badoni, Marcus Stoinis, Jason Holder, Dushmantha Chameera, Ravi Bishnoi, Mohsin Khan

മുംബൈ ഇന്ത്യന്‍സ്: Rohit Sharma(c), Ishan Kishan(w), Dewald Brevis, Suryakumar Yadav, Tilak Varma, Kieron Pollard, Hrithik Shokeen, Daniel Sams, Jaydev Unadkat, Riley Meredith, Jasprit Bumrah