മലിംഗ പിന്മാറി, പകരം ജെയിംസ് പാറ്റിന്‍സണ്‍

ഐപിഎല്‍ 2020ല്‍ നിന്ന് മുംബൈ ഇന്ത്യന്‍സ് താരം ലസിത് മലിംഗ പിന്മാറി. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് താരം ടൂര്‍ണ്ണമെന്റില്‍ നിന്ന് പിന്മാറിയത്. തന്റെ അച്ഛന് അസുഖബാധിതനായതിനാലാണ് താന്‍ ടൂര്‍ണ്ണമെന്റില്‍ നിന്ന് വിട്ട് നില്‍ക്കുന്നതെന്നാണ് മലിംഗ ഫ്രാഞ്ചൈസിയെ അറിയിച്ചത്. സെപ്റ്റംബര്‍ 19ന് ആണ് യുഎഇയില്‍ ഐപിഎല്‍ ആരംഭിക്കുന്നത്.

മുംബൈ ഇന്ത്യന്‍സ് മലിംഗയ്ക്ക് പകരം ഓസ്ട്രേലിയന്‍ പേസര്‍ ജെയിംസ് പാറ്റിന്‍സണെ സ്വന്തമാക്കിയിട്ടുണ്ട്.