വൈനാൽഡം ബാഴ്സലോണയിലേക്ക് പോകും

ലിവർപൂൾ മധ്യനിര താരം വൈനാൾഡത്തെ ബാഴ്സലോണ സ്വന്തമാക്കും. റൊണാൾഡ് കോമാന്റെ കീഴിൽ പുതിയ ഒരു ബാഴ്സലോണയെ തന്നെ വാർത്തെടുക്കാൻ ശ്രമിക്കുന്ന ബാഴ്സലോണ നടത്തുന്ന ആദ്യത്തെ പ്രധാന ട്രാൻസ്ഫർ ആകും വൈനാൽഡം. ലിവർപൂളുമായുള്ള ബാഴ്സലോണയുടെ ചർച്ചകൾ അന്തിമ ഘട്ടത്തിലാണ്. വൈനാൾഡം ബാഴ്സലോണയിലേക്ക് പോകാൻ ഒരുക്കമാണ് എന്ന് സമ്മതിച്ചിട്ടുണ്ട്.

20 മില്യണോളമാണ് ബാഴ്സലോണ വൈനാൾഡത്തിനായി വാഗ്ദാനം ചെയുന്നുന്നത്. എന്നാൽ 30 മില്യൺ എങ്കിലും വേണം എന്നാണ് ലിവർപൂൾ വാദം. വൈനാൽഡത്തിന് പകരം തിയാഗോ അൽകാന്ററെയെ എത്തിക്കേണ്ടത് കൊണ്ട് ട്രാൻസ്ഫർ തുക കുറക്കാൻ ലിവർപൂൾ തയ്യാറായേക്കില്ല. 29കാരനായ വൈനാൾഡം 2016 മുതൽ ലിവർപൂളിനൊപ്പം ഉണ്ട്. ചാമ്പ്യൻസ് ലീഗും പ്രീമിയർ ലീഗും അടക്കം നാലു കിരീടങ്ങൾ ലിവർപൂളിനൊപ്പം താരം നേടി. ഡച്ച് ദേശീയ ടീമിൽ കോമന്റെ കീഴിൽ നടത്തിയ നല്ല പ്രകടനങ്ങൾ ആണ് ഇപ്പോൾ ബാഴ്സലോണയിലേക്ക് താരത്തിന് കഷണം കിട്ടാൻ കാരണം.