മൂന്ന് പി എസ് ജി താരങ്ങൾക്ക് കൊറോണ

- Advertisement -

മൂന്ന് പി എസ് ജി താരങ്ങൾക്ക് കൊറോണ സ്ഥിരീകരിച്ചതായി ക്ലബ് അറിയിച്ചു. പുതിയ സീസൺ തുടങ്ങുന്നതിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് കൊറോണ പോസിറ്റിവ് ആണെന്ന് കണ്ടെത്തിയത്. എന്നാൽ താരങ്ങളുടെ പേരുവിവരങ്ങൾ വ്യക്തമല്ല. ഇനിയും താരങ്ങളുടെയും സ്റ്റാഫുകളുടെയും കൊറോണ പരിശോധന പി എസ് ജിക്ക് നടത്താനുണ്ട്.

ഒരു ടീമിൽ നാലിൽ അധികം കൊറോണ റിപ്പോർട്ട് ചെയ്താൽ ക്ലബ് പരിശീലനം നിർത്തിവെക്കണമെന്നാണ് ഫ്രഞ്ച് ഫുട്ബോൾ അസോസിയേഷന്റെ നിർദ്ദേശം. സെപ്റ്റംബർ 10ന് ലീഗ വണിലെ ആദ്യ മത്സരം കളിക്കേണ്ട ടീമാണ് പി എസ് ജി. ചാമ്പ്യൻസ് ലീഗ് ഫൈനലിൽ കളിച്ചത് കൊണ്ട് ഫ്രാൻസിൽ പി എസ് ജിക്ക് രണ്ടാഴ്ച കൂടുതൽ വിശ്രമം അനുവദിച്ചു കൊടുത്തിരുന്നു. ഫ്രാൻസിൽ ഇതിനകം മാഴ്സെ, റെന്നെസ്, ലിയോൺ, നാന്റെസ് എന്നീ ക്ലബുകളിൽ ഒക്കെ കൊറോണ റിപ്പോർട്ട് ചെയ്യപെട്ടിട്ടുണ്ട്.

Advertisement