ഐപിഎലില്‍ താന്‍ പന്തെറിയുവാന്‍ ഏറ്റവും പ്രയാസം നേരിട്ട താരങ്ങളെ വെളിപ്പെടുത്തി കുല്‍ദീപ് യാദവ്

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നിരയില്‍ ഇപ്പോള്‍ സ്ഥിരം സ്ഥാനമില്ലെങ്കിലും കുല്‍ദീപ് യാദവ് ഒരു കാലത്ത് ടീമിലെ സ്ഥിരാംഗമായിരുന്നു. താരത്തിന് തന്റെ ഈ സീസണിലെ ആദ്യാവസരം ഇനിയും ലഭിച്ചിട്ടില്ല. ഐപിഎലില്‍ താന്‍ പന്തെറിയുവാന്‍ ഏറ്റവും പ്രയാസം നേരിട്ട താരങ്ങളാരാണെന്ന് കുല്‍ദീപ് യാദവ് വെളിപ്പെടുത്തി.

രണ്ട് താരങ്ങളുടെ പേരാണ് താരം പുറത്ത് പറഞ്ഞത്. മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ്മയും ബാംഗ്ലൂരിന്റെ എബി ഡി വില്ലിയേഴ്സും ആണ് താന്‍ പന്തെറിയുവാന്‍ ഏറ്റവും പ്രയാസകരമായി തോന്നിയതെന്ന് കുല്‍ദീപ് പറഞ്ഞു. ഡി വില്ലിയേഴ്സ് ബൗളര്‍മാരെ എല്ലായിടത്തേക്കും അടിച്ച് പറത്തുമെന്നും രോഹിത് ക്രീസില്‍ നിലയുറപ്പിച്ചാല്‍ പിന്നെ പുറത്താക്കുവാന്‍ ഏറെ പ്രയാസമുള്ള താരമാണെന്നും കുല്‍ദീപ് വ്യക്തമാക്കി.