ബാഴ്സയിൽ നിന്നും ഉംറ്റിറ്റിയെ റാഞ്ചാനൊരുങ്ങി റഷ്യൻ ക്ലബ്ബ്

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

ബാഴ്സയിൽ നിന്നും ഉംറ്റിറ്റിയെ റാഞ്ചാനൊരുങ്ങി റഷ്യൻ ക്ലബ്ബായ സെനിറ്റ് എഫ്സി. പരിക്ക് കാരണം ബാഴ്സയിൽ കഷ്ടപ്പെടുന്ന സാമുവൽ ഉംറ്റിറ്റിക്ക് റഷ്യയിലേക്കുള്ള മാറ്റം കരിയർ ചേഞ്ചറാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. റൊണാൾഡ് കൂമന് കീഴിൽ അഞ്ച് തവണ മാത്രമാണ് ഈ സീസണിൽ സാമുവൽ ഉംറ്റിറ്റി കളിച്ചത്. ഫ്രഞ്ച് താരമായ ഉംറ്റിറ്റിക്ക് പകരം ഒസ്കാർ മിൻഹോസയേയും റൊണാൾഡ് അരാഹുവോയുമാണ് ബാഴ്സയുടെ ആദ്യ ഇലവനിൽ ഇടം പിടിക്കുന്നത്.

മുൻ ലിയോൺ താരമായ ഉംറ്റിറ്റിക്ക് ക്യാമ്പ് നൗവിൽ 2023വരെ കരാറുണ്ട്. എന്നാൽ 8 മില്ല്യൺ നൽകിയാൽ റഷ്യൻ ക്ലബ്ബിന് താരത്തെ സ്വന്തമാക്കാനാവുമെന്നാണ് റിപ്പോർട്ടുകൾ. പ്രീമിയർ ലീഗ് ക്ലബ്ബുകളിൽ നിന്നും ഉംറ്റിറ്റിക്ക് വേണ്ടി അന്വേഷണങ്ങൾ ഉണ്ടായിരുന്നു.