അശ്വിൻ തിലകിനെ വീഴ്ത്തിയതും ചഹാലിന്റെ ട്വിന്‍ സ്ട്രൈക്കും കാര്യങ്ങള്‍ രാജസ്ഥാന് അനുകൂലമാക്കി – ജോസ് ബട്‍ലര്‍

Yuzvendrachahalrajasthan

രാജസ്ഥാന്‍ റോയൽസിന് വേണ്ടി ശതകം നേടി ടീമിനെ 193 റൺസിലേക്ക് എത്തിച്ചുവെങ്കിലും ജോസ് ബട്‍ലര്‍ക്ക് തന്റെ ഇന്നിംഗ്സ് വിജയം ഉറപ്പാക്കാന്‍ പോന്നതാണോ എന്ന സംശയം ഉണ്ടായിരുന്നുവെന്ന് വ്യക്തമാക്കി താരം.

എന്നാൽ അശ്വിന്‍ തിലക് വര്‍മ്മയെ പുറത്താക്കിയതും ചഹാല്‍ ടിം ഡേവിഡിനെയും ഡാനിയേൽ സാംസിനെയും അടുത്തടുത്ത പന്തുകളിൽ പുറത്താക്കിയത് കാര്യങ്ങള്‍ രാജസ്ഥാന്‍ റോയൽസിന് അനുകൂലമാക്കി മാറ്റിയെന്ന് പറഞ്ഞ് ജോസ് ബട‍്ലര്‍.

വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ തനിക്ക് ശോഭിക്കാനാകുമെന്ന ആത്മവിശ്വാസം എപ്പോളുമുണ്ടെന്നും തന്റെ കരുത്ത് ആ ഫോര്‍മാറ്റിലാണെന്നും ജോസ് വ്യക്തമാക്കി.