ദുബായിയിലെ ബയോ ബബിള്‍ ഏറെ മികച്ചത് – ജോസ് ബട്‍ലര്‍

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ക്രിക്കറ്റ് കൊറോണ കാരണം നിര്‍ത്തിവെച്ച ശേഷം ആദ്യം മടങ്ങിയെത്തിയവരാണ് ഇംഗ്ലണ്ട് താരം.ഈ കാലയളവില്‍ ഇംഗ്ലണ്ട് വിന്‍ഡീസ്, പാക്കിസ്ഥാന്‍, ഓസ്ട്രേലിയ, അയര്‍ലണ്ട് എന്നീ ടീമുകള്‍ക്കെതിരെ അന്താരാഷ്ട്ര മത്സരം കളിക്കുകയും ബയോ ബബിള്‍ ജീവിതത്തോട് ഏറെക്കുറെ ഇഴുകി ചേരുകയും ചെയ്ത് കഴിഞ്ഞിട്ടുണ്ട്.

ഐപിഎലില്‍ കളിക്കുവാനെത്തിയ ഇംഗ്ലണ്ട് താരങ്ങളില്‍ ഒരാളായ ജോസ് ബട്‍ലര്‍ പറയുന്നത് ഇംഗ്ലണ്ടിലെ ബയോ ബബിളിനെക്കാള്‍ കൂടുതല്‍ മികച്ചത് യുഎഇയില്‍ ഐപിഎലിനായി ഒരുക്കിയ ബയോ ബബിള്‍ ആണെന്നാണ്. ഇംഗ്ലണ്ടില്‍ താരങ്ങളെല്ലാം ഗ്രൗണ്ടിനടുത്തുള്ള ഹോട്ടലുകളില്‍ ആയിരുന്നു താമസമെങ്കില്‍ യുഎഇയില്‍ ഗ്രൗണ്ടില്‍ നിന്ന് ദൂരെയാണ് ഹോട്ടല്‍ മുറികള്‍.

അത് ഒരു തരത്തില്‍ നല്ലതാണെന്നും ക്രിക്കറ്റ് അല്ലാതെ വേറെ കാര്യങ്ങള്‍ ചിന്തിക്കുവാന്‍ ഇത് സഹായിക്കുന്നുണ്ടെന്നും ബട്‍ലര്‍ വ്യക്തമാക്കി. ഇംഗ്ലണ്ടില്‍ രാവിലെ എണീറ്റ് റൂമില്‍ നിന്ന് പുറത്ത് നോക്കിയാല്‍ കാണുന്നത് ഗ്രൗണ്ടാണ് ഇവിടെ ദൂരെയായതിനാല്‍ തന്നെ അത്തരം കാഴ്ചകള്‍ ഇല്ലെന്നും താരം വ്യക്തമാക്കി.

ഇവിടെ താരങ്ങളെ മികച്ച രീതിയിലാണ് നോക്കുന്നതെന്നും തനിക്ക് തന്റെ കുടുംബത്തെ ഒപ്പം കിട്ടുവാനുള്ള അനുവാദം ലഭിച്ചിരുന്നുവെന്നും ബട്‍ലര്‍ വ്യക്തമാക്കി. തങ്ങള്‍ക്ക് ഉപയോഗിക്കാനാകുന്ന ബീച്ച്, നിശ്ചിത സമയങ്ങളില്‍ സ്വിമ്മിംഗ് പൂള്‍ ഉപയോഗിക്കാവുന്നത്, ടെന്നീസ് കോര്‍ട്ടും അത് പോലെയുള്ള സൗകര്യങ്ങളുമെല്ലാം പരിഗണിക്കുമ്പോള്‍ രണ്ട് ബബിളുകള്‍ തമ്മില്‍ വലിയ അന്തരമാണുള്ളതെന്ന് ജോസ് ബട്‍ലര്‍ സൂചിപ്പിച്ചു.