11.75 കോടി!!! ഹർഷൽ പട്ടേലിനെ പഞ്ചാബ് കിംഗ്സ് സ്വന്തമാക്കി

Newsroom

Picsart 23 12 19 14 27 05 319
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യൻ താരം ഹർഷൽ പട്ടേലിനെ പഞ്ചാബ് കിങ്സ് സ്വന്തമാക്കി. ഗുജറാത്ത് ടൈറ്റൻസും പഞ്ചാബ് കിങ്സും ആണ് താരത്തിനായി ബിഡ് ചെയ്യാൻ രംഗത്ത് ഉണ്ടായിരുന്നത്. മുൻ ആർ സി ബി താരത്തിന് 2 കോടി ആയിരുന്നു അടിസ്ഥാന വില. അവസാനം ലഖ്നൗവും താരത്തിനായി ബിഡ് ചെയ്തു. അവസാനം പഞ്ചാബ് കിംഗ്സ് 11.75 കോടിക്ക് താരത്തെ സ്വന്തമാക്കി.

പഞ്ചാബ്23 12 19 14 27 18 117

31കാരനായ താരം രണ്ട് ഘട്ടങ്ങളിലായി ഏഴു സീസണോളം ആർ സി ബിയുടെ ഭാഗമായിരുന്നു. ഡെൽഹി ഡെയർ ഡെവിൾസിനായും കളിച്ചിട്ടുണ്ട്.

ഐ പി എല്ലിൽ ആകെ 92 മത്സരങ്ങളിൽ നിന്ന് 11 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. 2021ൽ ഇന്ത്യക്കായി ടി20യിൽ അരങ്ങേറ്റം കുറിക്കുകയും ചെയ്തിരുന്നു. അവസാനമായി ജനുവരിയിൽ ശ്രീലങ്കയ്ക്ക് എതിരെയാണ് ഇന്ത്യൻ ജേഴ്സി അണിഞ്ഞത്.