പൊന്നും വില നൽകി ഡാരിൽ മിച്ചലിനെ സ്വന്തമാക്കി ചെന്നൈ സൂപ്പര്‍ കിംഗ്സ്

Sports Correspondent

Darylmitchell
Download the Fanport app now!
Appstore Badge
Google Play Badge 1

ന്യൂസിലാണ്ട് താരം ഡാരിൽ മിച്ചലിനെ സ്വന്തമാക്കി ഐപിഎൽ ഫ്രാഞ്ചൈസി ചെന്നൈ സൂപ്പര്‍ കിംഗ്സ്. ഇന്ന് നടന്ന ലേലത്തിൽ 14 കോടി രൂപയ്ക്കാണ് താരം ചെന്നൈയിലേക്ക് എത്തുന്നത്. ന്യൂസിലാണ്ട് ഓള്‍റൗണ്ടര്‍ക്കായി ഡൽഹിയും പഞ്ചാബും നടത്തിയ ലേല യുദ്ധത്തിനൊടുവിൽ ചെന്നൈയും രംഗത്തെത്തിയപ്പോള്‍ താരം വിലയേറിയ മറ്റൊരു താരമായി മാറി.

1 കോടി രൂപയായിരുന്നു ഡാരിൽ മിച്ചലിന്റെ അടിസ്ഥാന വില. താരത്തിനായി ആദ്യമെത്തി ഡൽഹി ക്യാപിറ്റൽസിന് പിന്നാലെ തന്നെ പഞ്ചാബ് കിംഗ്സും രംഗത്തെത്തി. ഇരുവരും ഒപ്പത്തിനൊപ്പം പൊരുതി താരത്തിന്റെ വില പത്ത് കോടി കടത്തുകയായിരുന്നു. 11.75 കോടിയിൽ പഞ്ചാബിന്റെ ഒപ്പം താരം നിൽക്കുമ്പോള്‍ ഡൽഹി ലേലത്തിൽ നിന്ന് പിന്മാറി. പകരം ചെന്നൈ രംഗത്തെതി.

പഞ്ചാബിനെ മറികടന്ന് 14 കോടിയ്ക്ക് താരത്തെ ചെന്നൈ സ്വന്തമാക്കുകയായിരുന്നു.