പന്തിന്റെ ഓൺ-ഫീൽഡ് തീരുമാനങ്ങള്‍ക്ക് തന്റെ പൂര്‍ണ്ണ പിന്തുണ – റിക്കി പോണ്ടിംഗ്

Pontingpant

ചെന്നൈയോട് കനത്ത പരാജയം ഏറ്റുവാങ്ങിയെങ്കിലും ഡൽഹി ക്യാപിറ്റൽസ് നായകന്‍ ഋഷഭ് പന്തിന് തന്റെ എല്ലാവിധ പിന്തുണയും ഉണ്ടെന്ന് പറഞ്ഞ് ടീം കോച്ച് റിക്കി പോണ്ടിംഗ്. ചെന്നൈയ്ക്കെതിരെയുള്ള കനത്ത തോൽവി ടീമിന്റെ പ്ലേ ഓഫ് മോഹങ്ങള്‍ക്ക് വലിയ തിരിച്ചടിയായി മാറിയിരിക്കുന്ന സാഹചര്യത്തിലാണ് റിക്കി പോണ്ടിംഗിന്റെ പ്രസ്താവന.

ടി20യിൽ ഒരു ക്യാപ്റ്റന്‍ ചുരുങ്ങിയ സമയത്തിലാണ് തീരുമാനങ്ങള്‍ എടുക്കുന്നതെന്നും താരത്തിന്റെ ഓരോ തീരുമാനത്തിനും തന്റെ പിന്തുണയുണ്ടെന്നും റിക്കി പോണ്ടിംഗ് വ്യക്തമാക്കി. പുറത്തിരുന്ന് വിമര്‍ശിക്കുന്നവര്‍ക്ക് കാര്യം എളുപ്പമാണെന്നും അതല്ല മത്സര സമയത്ത് എടുക്കുന്ന തീരുമാനങ്ങളുടെ കാര്യത്തിലെന്നും റിക്കി പോണ്ടിംഗ് വ്യക്തമാക്കി.