ആരോസിന്റെ വില്ലും ഒടിച്ച് ഗോകുലം കേരള കിരീടത്തിലേക്ക് കുതിക്കുന്നു

ഇന്ത്യൻ വനിതാ ലീഗിൽ കിരീടം എന്ന ലക്ഷ്യത്തിലേക്ക് ഗോകുലം അടുക്കുന്നു. ഇന്ന് അവർ ഇന്ത്യൻ ആരോസിനെയും പരാജയപ്പെടുത്തി. മറ്റു ടീമുകളെ പോലെയല്ല ഗോകുലത്തോട് ഒന്ന് പൊരുതി നോക്കിയ ശേഷമാണ് ആരോസ് പരാജയം സമ്മതിച്ചത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ഗോകുലത്തിന്റെ ഇന്നത്തെ വിജയം. തുടക്കത്തിൽ ഒരു ഗോളിന് ആരോസ് മുന്നിൽ ആയെങ്കിലും എൽ ഷദായിയുടെ ഇരട്ട ഗോളുകൾ ഗോകുലത്തിന് മൂന്ന് പോയിന്റ് നൽകി.

ആറാം മിനുട്ടിൽ പ്രിയങ്കയുടെ ഒരു ലോങ് റേഞ്ചർ ആണ് ആരോസിന് ലീഡ് നൽകിയത്. 2 യാർഡ് അകലെ നിന്ന് പ്രിയഞ തൊടുത്ത ഷോട്ട് ഗോൾ പോസ്റ്റിന്റെ ഒരു കോർണറിൽ പതിച്ചു. എന്നാൽ ഈ ഗോളിൽ ഗോകുലം പതറിയില്ല. 36ആം മിനുട്ടിൽ എൽ ഷദായി സമനില കണ്ടെത്തി. വലതു വഷത്ത് നിന്ന് പന്ത് കൈക്കലാക്കിയ ശേഷം പെനാൾട്ടി ബോക്സിലേക്ക് കയറി എൽ ഷദായി ഷൂട്ട് ചെയ്യുക ആയിരുന്നു.
20220509 172644
രണ്ടാം പകുതിയിൽ 47ആം മിനുട്ടിൽ മനീഷ കല്യാന്റെ ക്രോസ് സ്വീകരിച്ച് എൽ ഷദായി തന്റെ രണ്ടാം ഗോൾ കൂടെ നേടിയതോടെ ഗോകുലം കേരള ലീഡിൽ എത്തി. ഈ ഗോൾ ഗോകുലത്തിന്റെ വിജയവും ഉറപ്പിച്ച് കൊടുത്തു.

ഗോകുലത്തിന്റെ എഴാം വിജയമാണിത്. 21 പോയിനന്റുമായി ഗോകുലം ലീഗിൽ ഒന്നാമത് നിൽക്കുന്നു. 7 മത്സരങ്ങളിൽ നിന്ന് 47 ഗോളുകൾ അടിച്ച ഗോകുലം രണ്ട് ഗോൾ മാത്രമാണ് വഴങ്ങിയത്.