നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച താരം ബാബര്‍ അസം – ഡാനിയേൽ വെട്ടോറി

നിലവിൽ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച താരം ബാബര്‍ അസം ആണെന്ന പ്രഖ്യാപനവുമായി ഡാനിയേൽ വെട്ടോറി. ഏകദിന, ടി20 റാങ്കിംഗിൽ ഒന്നാം സ്ഥാനത്തുള്ള ബാബര്‍ അസം ടെസ്റ്റ് റാങ്കിംഗിൽ അഞ്ചാം സ്ഥാനത്താണെങ്കിലും ഇപ്പോളത്തെ ഫോമിൽ താരം ലോകത്തിലെ ഏറ്റവും മുന്തിയ താരം തന്നെയാണെന്നതിൽ സംശയമില്ലെന്നും ഡാനിയേൽ വെട്ടോറി കൂട്ടിചേര്‍ത്തു.

ഓസ്ട്രേലിയയ്ക്കെതിരെയുള്ള പാക്കിസ്ഥാന്റെ അടുത്തിടെ കഴിഞ്ഞ പരമ്പരയിലും മികച്ച ഫോമില്‍ കളിച്ച ബാബര്‍ അസം ഏകദിനങ്ങളിൽ 276 റൺസ് നേടി ഇമാം ഉള്‍ ഹക്കിന് പിന്നിലായി രണ്ടാം സ്ഥാനത്തായിരുന്നു. ഏക ടി20യിലും താരം 66 റൺസാണ് നേടിയത്.