സിക്സര്‍ മഴ പെയ്യിച്ച് ഫാഫ് ഡു പ്ലെസി, പഞ്ചാബിനെതിരെ റണ്ണടിച്ച് കൂട്ടി ആര്‍സിബി

മെല്ലെ ബാറ്റിംഗ് തുടങ്ങിയ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസി സിക്സറുകളുടെ അകമ്പടിയോടെ അര്‍ദ്ധ ശതകം തികച്ചപ്പോള്‍ പഞ്ചാബ് കിംഗ്സിനെതിരെ കൂറ്റന്‍ സ്കോര്‍ നേടി ആര്‍സിബി. 205 റൺസാണ് 2 വിക്കറ്റ് നഷ്ടത്തിൽ ടീം നേടിയത്.

ഒന്നാം വിക്കറ്റിൽ 21 റൺസ് നേടിയ അനുജ് റാവത്തിനെ നഷ്ടമാകുമ്പോള്‍ ആര്‍സിബി 7 ഓവറിൽ 50 റൺസാണ് നേടിയത്. അവിടെ നിന്ന് 118 റൺസ് വിക്കറ്റ് കൂട്ടുകെട്ടാണ് ഫാഫും വിരാട് കോഹ്‍ലിയും ചേര്‍ന്ന് നേടിയത്. 61 പന്തിൽ നിന്നാണ് ഈ റൺസ് ഈ കൂട്ടുകെട്ട് നേടിയത്.

7 സിക്സാണ് ഫാഫ് ഡു പ്ലെസി തന്റെ ഇന്നിംഗ്സിൽ നേടിയത്. 57 പന്തിൽ 88 റൺസ് നേടിയാണ് താരം പുറത്തായത്.

Viratkohli

ഫാഫ് പുറത്തായ ശേഷം അടിച്ച് തകര്‍ത്ത് ദിനേശ് കാര്‍ത്തിക്കും രംഗത്തെതിയപ്പോള്‍ ആര്‍സിബിയുടെ സ്കോര്‍ 200 കടന്നു. വിരാട് കോഹ്‍ലി 29 പന്തിൽ 41 റൺസും ദിനേശ് കാര്‍ത്തിക് 14 പന്തിൽ 32 റൺസും നേടി.