റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ വിക്കറ്റ് കീപ്പർ-ബാറ്ററായ ദിനേശ് കാർത്തിക് ഈ ഐ പി എൽ സീസണോടെ ഐ പി എല്ലിൽ നിന്ന് വിരമിക്കും എന്ന് റിപ്പോർട്ടുകൾ. താരം ഈ സീസണു ശേഷം ആഭ്യന്തര ക്രിക്കറ്റിൽ തമിഴ്നാടിനൊപ്പം തുടരും എങ്കിലും ഐ പി എല്ലിൽ ഇനി കളിക്കില്ല. 2008-ൽ ഐ പി എൽ ആരംഭിച്ച സീസൺ മുതൽ എല്ലാ സീസണിലും കളിച്ച താരമാണ് കാർത്തിക്.
38 കാരനായ കാർത്തിക്ക് ഐപിഎല്ലിൽ ആറ് വ്യത്യസ്ത ഫ്രാഞ്ചൈസികളെ പ്രതിനിധീകരിച്ചിട്ടുണ്ട്. ഇപ്പോൾ ആർ സി ബിക്ക് ഒപ്പമാണ്. മുമ്പ് അദ്ദേഹം കൊൽക്കത്ത ബൈറ്റ് റൈഡേഴ്സിന്റെ ക്യാപ്റ്റനും ആയിട്ടുണ്ട്. ഇതുവരെയുള്ള തൻ്റെ ഐപിഎൽ കരിയറിൽ, കാർത്തിക് 240 മത്സരങ്ങൾ കളിക്കുകയും 132നു മുകളിലുള്ള സ്ട്രൈക്ക് റേറ്റിൽ 4,516 റൺസ് നേടുകയും ചെയ്തിട്ടുണ്ട്. 20 അർദ്ധ സെഞ്ച്വറികൾ അദ്ദേഹം ഐ പി എല്ലിൽ നേടി.