പരിശീലനത്തിനെത്താതെ ധോണി, ടീം ഹോട്ടലില്‍ തന്നെ തങ്ങി താരം

കൊല്‍ക്കത്തയ്ക്കെതിരെ നാളെ നടക്കുന്ന ഐപിഎല്‍ മത്സരത്തിന്റെ തലേദിവസം പരിശീലനത്തിനെത്താതെ ധോണി. കഴിഞ്ഞ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ആവേശകരമായ മത്സരത്തില്‍ ടീമിനെ വിജയത്തിനു തൊട്ടരികിലെത്തി പുറത്താകുന്നതിനിടെ താരത്തിനു പലപ്പോഴം തന്റെ ആരോഗ്യത്തില്‍ പിന്നോട്ട് പോകുന്ന അവസ്ഥ വന്നിരുന്നു.

താരം കരുതലെന്ന നിലയിലാണ് വിശ്രമം തേടിയതെന്നും നാളത്തെ മത്സരത്തില്‍ കൊല്‍ക്കത്തയ്ക്കെതിരെ കളിക്കാന്‍ ധോണിയുണ്ടാകുമെന്നുമാണ് ചെന്നൈയുടെ അടുത്ത വൃത്തങ്ങളില്‍ നിന്ന് ലഭിയ്ക്കുന്ന വിവരം.