ആദ്യ ആറോവറിന് ശേഷം വിക്കറ്റ് സ്ലോ ആയി – പൃഥ്വി ഷാ

ഇന്നലെ സൂപ്പര്‍ ഓവറില്‍ സണ്‍റൈസേഴ്സിനെതിരെ വിജയം നേടിയ ഡല്‍ഹി ക്യാപിറ്റല്‍സിന് വേണ്ടി 39 പന്തില്‍ 53 റണ്‍സ് നേടിയ പൃഥ്വി ഷാ ആയിരുന്നു കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. താരം പറയുന്നത് ആദ്യ ആറോവറില്‍ ബാറ്റിംഗിന് അനായാസമായിരുന്ന പിച്ചായിരുന്നു ചെന്നൈ ചിദംബരം സ്റ്റേഡിയത്തിലേതെന്നാണ്.

160 പ്രതിരോധിക്കാവുന്ന ലക്ഷ്യമായിരുന്നുവെന്നും സ്പിന്നര്‍മാര്‍ മികച്ച രീതിയില്‍ പന്തെറിയുന്നതിനാല്‍ തന്നെ തന്റെ ടീമിന് സാധ്യതയുണ്ടായിരുന്നുവെന്നും എന്നാല്‍ വളരെ ക്ലോസ് ഗെയിം ആയി ഈ മത്സരം മാറുകയായിരുന്നുവെന്നും പൃഥ്വി വ്യക്തമാക്കി. സൂപ്പര്‍ ഓവറില്‍ അക്സര്‍ മികച്ച രീതിയിലാണ് പന്തെറിഞ്ഞതെന്നും റഷീദ് ഖാനാണ് അവരുടെ സൂപ്പര്‍ ഓവര്‍ എറിയുവാന്‍ പോകുന്നതെന്ന് വ്യക്തമായിരുന്നുവെന്നും അതിനാല്‍ തന്നെയാണ് ടീം മാനേജ്മെന്റ് പന്തിനെയും ശിഖര്‍ ധവാനെയും ഇറക്കിയതെന്നും പൃഥ്വി ഷാ പറഞ്ഞു.