നിസ്സാരം!!! പഞ്ചാബിനെതിരെ വമ്പന്‍ ജയം നേടി ഡൽഹി ക്യാപിറ്റൽസ്

Warnerprithvishaw

പൃഥ്വി ഷായും ഡേവിഡ് വാര്‍ണറും ടോപ് ഓര്‍ഡറിൽ അടിച്ച് തകര്‍ത്തപ്പോള്‍ 10.3 ഓവറിൽ പഞ്ചാബിന്റെ സ്കോറായ 115 റൺസ് മറികടന്ന് ഡൽഹി ക്യാപിറ്റൽസ്. 1 വിക്കറ്റ് നഷ്ടത്തിൽ 119 റൺസ് നേടി വിജയിക്കുമ്പോള്‍ 30 പന്തിൽ 60 റൺസ് നേടി ഡേവിഡ് വാര്‍ണറും 12 റൺസ് നേടി സര്‍ഫ്രാസ് ഖാനും ആയിരുന്നു ക്രീസിൽ.

ഒന്നാം വിക്കറ്റിൽ പൃഥ്വി ഷായും ഡേവിഡ് വാര്‍ണറും ചേര്‍ന്ന് 83 റൺസാണ് നേടിയത്. 20 പന്തിൽ 41 റൺസ് നേടിയ പൃഥ്വിയെ പവര്‍പ്ലേയ്ക്ക് ശേഷം നഷ്ടമായെങ്കിലും വാര്‍ണര്‍ തകര്‍പ്പന്‍ ബാറ്റിംഗ് തുടര്‍ന്നപ്പോള്‍ ഡൽഹിയ്ക്ക് കൂറ്റന്‍ ജയം ആണ് ഇന്ന് സ്വന്തമായത്.

പൃഥ്വിയുടെ വിക്കറ്റ് രാഹുല്‍ ചഹാര്‍ ആണ് നേടിയത്.