അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇനി താനില്ല!!! വിരമിക്കൽ തീരുമാനവുമായി പൊള്ളാര്‍ഡ്

വെസ്റ്റിന്‍ഡീസ് ഓള്‍റൗണ്ടര്‍ കീറൺ പൊള്ളാര്‍ഡ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ഇന്‍സ്റ്റാഗ്രാം വീഡിയോയിലൂടെയാണ് 34 വയസ്സുകാരന്‍ താരം തന്റെ തീരുമാനം ലോകത്തോട് പങ്കുവെച്ചത്. 2007ൽ വിന്‍ഡീസിനായി അരങ്ങേറ്റം കുറിച്ച താരം 123 ഏകദിനങ്ങളിലും 101 ടി20 അന്താരാഷ്ട്ര മത്സരങ്ങളിലും കളിച്ചിട്ടുണ്ട്.

2012 ടി20 ലോകകപ്പ് വിജയിച്ച ടീമിലെ ഭാഗമായിരുന്നു കീറൺ പൊള്ളാര്‍ഡ്. 2019ൽ ജേസൺ ഹോള്‍ഡറിൽ നിന്ന് വിന്‍ഡീസ് പരിമിത ഓവര്‍ ക്രിക്കറ്റ് ടീമിന്റെ നായക സ്ഥാനം പൊള്ളാര്‍ഡ് ഏറ്റെടുത്തിരുന്നു.