ഡൽഹി ക്യാപിറ്റൽസിനെ വാര്‍ണര്‍ നയിക്കും, അക്സര്‍ പട്ടേൽ വൈസ് ക്യാപ്റ്റന്‍

Sports Correspondent

Davidwarner
Download the Fanport app now!
Appstore Badge
Google Play Badge 1

ഐപിഎൽ 2023ൽ ഡേവിഡ് വാര്‍ണര്‍ ഡൽഹി ക്യാപിറ്റൽസിനെ നയിക്കും. അക്സര്‍ പട്ടേൽ ആണ് വൈസ് ക്യാപ്റ്റന്‍. ഋഷഭ് പന്തിന്റെ അപകടത്തെത്തുടര്‍ന്നാണ് ക്യാപിറ്റൽസ് ഈ മാറ്റത്തിന് വിധേയരാകുന്നത്. താരത്തിന് കാറപകടത്തിൽ പരിക്കേറ്റത്തോടെ ഈ സീസണിൽ കളിക്കാനാകില്ലെന്ന് ഉറപ്പാകുകയായിരുന്നു.

അക്സറിനെ ക്യാപ്റ്റന്‍സിയാക്കായി പരിഗണിച്ചുവെങ്കിലും ഒടുവിൽ കൂടുതൽ പരിചയസമ്പത്തുള്ള ഡേവിഡ് വാര്‍ണറെ ദൗത്യം ഏല്പിക്കുകയായിരുന്നു. സൺറൈസേഴ്സിനെ 2016ൽ കിരീടത്തിലേക്ക് നയിച്ച ഡേവിഡ് വാര്‍ണര്‍ 4 സീസണിലും ഒരു സീസണിന്റെ പകുതി വരെയും ടീമിന്റെ നായകനായി തുടര്‍ന്നിട്ടുണ്ട്.