ചെന്നൈ സൂപ്പര്‍ കിംഗ്സിന് അഫ്ഗാനിസ്ഥാനില്‍ നിന്ന് രണ്ട് നെറ്റ് ബൗളേഴ്സ്

ഇന്ത്യന്‍ ഐപിഎല്‍ ഫ്രാഞ്ചൈസി ആയ ചെന്നൈ സൂപ്പര്‍ കിംഗ്സിന് നെറ്റ് ബൗളേഴ്സ് ആയി രണ്ട് അഫ്ഗാനിസ്ഥാന്‍ താരങ്ങള്‍. നൂര്‍ അഹമ്മദ്, ഫസല്‍ഹഖ് ഫറൂഖി എന്നിവരെയാണ് ചെന്നൈ നെറ്റ് ബൗളേഴ്സായി ടീമിനൊപ്പം എത്തിക്കുന്നത്. 2020ല്‍ മോശം ഐപിഎലിലൂടെയാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് കടന്ന് പോയത്.

 

യുഎഇയില്‍ എത്തിയ ചെന്നൈ സംഘത്തിലെ രണ്ട് താരങ്ങള്‍ ഉള്‍പ്പെടെ 13 പേര്‍ക്കാണ് അന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇത് കൂടാതെ ചില താരങ്ങള്‍ നാട്ടിലേക്ക് മടങ്ങുകയും ചെയ്തതോടെ ചെന്നൈയുടെ കഴിഞ്ഞ തവണത്തെ തയ്യാറെടുപ്പുകള്‍ താളം തെറ്റുകയായിരുന്നു. ടീം ഐസൊലേഷനിലേക്ക നീങ്ങിയതോടെ പരീശലനത്തിന് വേണ്ട സമയവും ടീമിന് ലഭിച്ചില്ല. കഴിഞ്ഞ വര്‍ഷം ഏഴാം സ്ഥാനത്താണ് ടീം പോയിന്റ് പട്ടികയില്‍ അവസാനിച്ചത്.