ബെയർസ്റ്റോയ്ക്ക് 6.75 കോടി!! ഇംഗ്ലീഷ് വിക്കറ്റ് കീപ്പറെ സൺ റൈസേഴ്സിന് കിട്ടിയില്ല

Newsroom

ഇംഗ്ലീഷ് വിക്കറ്റ് കീപ്പർ ജോണി ബെയർ സ്റ്റോയെ 6.75 കോടിക്ക് പഞ്ചാബ് കിംഗ്സ് സ്വന്തമാക്കി. സൺ റൈസേഴ്സും പഞ്ചാബ് കിംഗ്സുമാണ് ബെയർ സ്റ്റോക്കായി പോരാടിയത്. 32കാരനായ താരം അവസാന രണ്ട് ഐ പി എല്ലിലും സൺ റൈസേഴ്സ് ഹൈദരബാദിനൊപ്പം ആയിരുന്നു. 6.75 കോടി ആയപ്പോൾ സൺ റൈസേഴ്സ് ബിഡിൽ നിന്ന് പിൻവലിയുക ആയിരുന്നു ഇംഗ്ലണ്ടിനായി 63 അന്താരാഷ്ട്ര ടി20 മത്സരങ്ങൾ കളിച്ചിട്ടുള്ള താരമാണ് ബെയർ സ്റ്റോ.