ഇഷാന്‍ കിഷനെ വിട്ട് കൊടുക്കില്ലെന്ന് പറഞ്ഞ് മുംബൈ, താരത്തെ സ്വന്തമാക്കിയത് പൊന്നും വിലകൊടുത്ത്

15.25 കോടി രൂപയ്ക്ക് ഇഷാന്‍ കിഷനെ സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ്. ഇത്തവണ ഇതുവരെ ഐപിഎലില്‍ ഏറ്റവും അധികം വില ലഭിച്ച താരവും ഇതോടെ ഇഷാനായി മാറി. 15 കോടി രൂപ വരെ സൺറൈസേഴ്സ് മുംബൈയുമായി പോരാടിയെങ്കിലും തങ്ങളുടെ വിലയേറിയ താരത്തെ ആര്‍ക്കും വിട്ട് നല്‍കില്ലെന്ന് അറിയിച്ച് മുംബൈ താരത്തെ സ്വന്തമാക്കി.

ഇഷാന്‍ കിഷന് വേണ്ടി മുംബൈയാണ് ആദ്യം എത്തിയത്. ഒട്ടും വൈകാതെ പഞ്ചാബ് കിംഗ്സ് രംഗത്തെത്തി. പഞ്ചാബ് പിന്മാറിയപ്പോള്‍ ഗുജറാത്ത് ടൈറ്റന്‍സ് മുംബൈയ്ക്കെതിരെ രംഗത്തെത്തി.

ഇരുവരും തമ്മിലുള്ള ലേല യുദ്ധം അതി ശക്തമായി മുന്നേറിയപ്പോള്‍ താരത്തിന്റെ വില 13 കോടിയിലേക്ക് എത്തിച്ച് സൺറൈസേഴ്സ് രംഗത്തെത്തി.