ഫാസ്റ്റ് ബൗളർമാർ ഇന്ത്യൻ ക്രിക്കറ്റിന്റെ മുഖം മാറ്റിയെന്ന് കപിൽ ദേവ്

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യൻ ഫാസ്റ്റ് ബൗളർമാരെ അഭിനന്ദിച്ച് മുൻ ഇന്ത്യൻ ക്യാപ്റ്റൻ കപിൽ ദേവ്. നിലവിൽ ഇന്ത്യക്കുള്ള ഫാസ്റ്റ് ബൗളർമാർ ഇന്ത്യൻ ക്രിക്കറ്റിന്റെ മുഖം മാറ്റിയെന്നാണ് കപിൽ ദേവ് അഭിപ്രായപ്പെട്ടത്. നിലവിൽ ഇന്ത്യൻ ടീമിന്റെ ബൗളിംഗ് നിരയാണോ ലോകത്ത് ഏറ്റവും മികച്ചതെന്ന ചോദ്യത്തിനാണ് കപിൽ ദേവ് ഇങ്ങനെ മറുപടി പറഞ്ഞത്.

ഇന്ത്യക്ക് ഇങ്ങനെ ഒരു ഫാസ്റ്റ് ബൗളിംഗ് ഉണ്ടായിരുന്നില്ലെന്നും ഒരിക്കൽ ഇങ്ങനെ ഒരു ഫാസ്റ്റ് ബൗളിംഗ് ടീം ഇന്ത്യക്ക് ഉണ്ടാവുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ലെന്നും കപിൽ ദേവ് പറഞ്ഞു. ഇന്ത്യയുടെ ബൗളിംഗാണ് ഏറ്റവും മികച്ചതെന്ന് പറയാൻ ഒരു സംശയത്തിന്റെയും ആവശ്യം ഇല്ലെന്നും കപിൽ പറഞ്ഞു. ജസ്പ്രീത് ബുംറ, ഉമേഷ് യാദവ്, മുഹമ്മദ് ഷമി, ഇഷാന്ത് ശർമ്മ, നവദീപ് സെയ്നി,  ദീപക് ചഹാർ എന്നിവരടങ്ങുന്നതാണ് ഇന്ത്യയുടെ ഫാസ്റ്റ് ബൗളിംഗ് നിര. ക്രിക്കറ്റ് ലോകത്ത് ഏറ്റവും മികച്ച ഫാസ്റ്റ് ബൗളിംഗ് നിരയുള്ള ടീമാണ് നിലവിൽ ഇന്ത്യൻ ടീം.