ഇന്ത്യ-ഓസ്ട്രേലിയ ഏകദിന പരമ്പര ഹര്‍ഭജന്റെ പ്രവചനം അറിയാം

ഇന്ത്യ ഓസ്ട്രേലിയ ഏകദിന പരമ്പര ഇന്ത്യ 4-1നു വിജയിക്കുമെന്ന് പ്രവചിച്ച് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗ്. അഞ്ച് പരമ്പരയുള്ള മത്സരത്തില്‍ ഇന്ത്യയുടെ വിജയം അനായാസമായിരിക്കുമെന്ന് ഹര്‍ഭജന്‍ പറഞ്ഞു. ഇന്ത്യയുടെ നിലവില ഫോമില്‍ ഒരു ടീമിനും ഇന്ത്യയെ തോല്പിക്കാനാകുമെന്ന് തനിക്ക് തോന്നുന്നില്ലെന്ന് പറഞ്ഞ ഹര്‍ഭജന്‍ ജസ്പ്രീത് ബുംറ തിരിച്ചെത്തുന്നത് ടീമിനു കൂടുതല്‍ കരുത്തേകുമെന്ന് അറിയിച്ചു.

ഇന്ത്യ തങ്ങളുടെ കഴിവിന്റെ 60 ശതമാനം പുറത്തെടുത്താല്‍ പോലും പരമ്പര 4-1നു ജയിക്കുമെന്നാണ് ഹര്‍ഭജന്റെ അഭിപ്രായം. രണ്ട് ടി20 മത്സരങ്ങളും അഞ്ച് ഏകദിനങ്ങളും അടങ്ങിയ ഓസ്ട്രേലിയയുടെ ഇന്ത്യന്‍ പര്യടനം ഫെബ്രുവരി 24നു ആരംഭിക്കും.

Previous article“ഹെയർ സ്റ്റെയിലിൽ അല്ല ഫുട്ബോളിൽ ആണ് കാര്യമെന്ന് പോഗ്ബ പഠിച്ചു” – കാന്റോണ
Next article“സിറ്റി ജയിച്ചാലും ലിവർപൂൾ ലീഗ് ഉയർത്തുന്നത് കാണാൻ വയ്യ” – ഫെർഡിനാൻഡ്