“ഹെയർ സ്റ്റെയിലിൽ അല്ല ഫുട്ബോളിൽ ആണ് കാര്യമെന്ന് പോഗ്ബ പഠിച്ചു” – കാന്റോണ

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഒലെ പരിശീലകനായി ചുമതലയേറ്റ ശേഷം കാര്യങ്ങൾ ഒക്കെ ശരിയായി വരികയാണെന്ന് ക്ലബ് ഇതിഹാസം എറിക് കാന്റോണ. ഇത്ര കാലവും ഹെയർ സ്റ്റെയിലിൽ ആണ് കാര്യം എന്ന് കരുതിയ പോൾ പോഗ്ബ ഒലെ ചുമതയേറ്റ ശേഷം വ്യത്യസ്ഥ ഹെയർ സ്റ്റെയിലുകൾ പരീക്ഷിച്ചു കണ്ടില്ല. ഫുട്ബോൾ ആണ് പ്രാധാന്യം എന്ന് ഒലെ പോഗ്ബയ്ക്ക് മനസ്സിലാക്കി കൊടുത്തു എന്നാണ് കരുതേണ്ടത്. അത് വലിയ കാര്യമാണ്. കാന്റോണ പറഞ്ഞു.

നേരത്തെ ഒരോ മത്സരത്തിനും ഒരോ ഹെയർ സ്റ്റെയിൽ പരീക്ഷിക്കുന്ന പോഗ്ബ നിരവധിപേരുടെ വിമശനങ്ങൾ ഏറ്റുവാങ്ങിയിട്ടുണ്ട്. പോഗ്ബയുടെ കാര്യത്തിൽ മാത്രമല്ല ഒലെയുടെ മാഞ്ചസ്റ്റർ യുണൈറ്റഡിനെ തന്നെ താൻ ഇഷ്ടപ്പെടുന്നു എന്നും കാന്റോണ പറഞ്ഞു. പെപ് ഗ്വാഡിയോളയെ യൊഹാൻ ക്രൈഫ് സ്വാധീനിച്ചതു പോലെ ഒലെയെ ഫെർഗൂസൺ സ്വാധീനിച്ചിട്ടുണ്ട് എന്നും. ഫെർഗൂസന്റെ സ്പിരിച്വൽ മകനാണ് ഒലെ എന്നും കാന്റോണ പറഞ്ഞു.

Advertisement