“സിറ്റി ജയിച്ചാലും ലിവർപൂൾ ലീഗ് ഉയർത്തുന്നത് കാണാൻ വയ്യ” – ഫെർഡിനാൻഡ്

- Advertisement -

ഇത്തവണ പ്രീമിയർ ലീഗ് കിരീട സാധ്യത ഉള്ളത് ലിവർപൂളിനും മാഞ്ചസ്റ്റർ സിറ്റിക്കും ആണ്. മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർക്ക് ഈ രണ്ടു ടീമുകളും ചിരവൈരികളാണ്. അതുകൊണ്ട് തന്നെ ആര് കപ്പ് അടിക്കുന്നതിലും മാഞ്ചസ്റ്റർ യുണൈറ്റഡിന് സന്തോഷം കാണാൻ കഴിയില്ല. എങ്കിലും ലിവർപൂൾ കപ്പ് ഉയർത്തരുത് എന്നാണ് ഭൂരിഭാഗം മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരും ആഗ്രഹിക്കുന്നത്. അതു തന്നെയാണ് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം റിയോ ഫെർഡിനാൻഡും ആഗ്രഹിക്കുന്നത്.

നാളെ ലിവർപൂളും മാഞ്ചസ്റ്റർ യുണൈറ്റഡും ഏറ്റുമുട്ടാനിരിക്കെ ലിവർപൂളിനെ കിരീടത്തിൽ നിന്ന് തടയാൻ മാഞ്ചസ്റ്റർ യുണൈറ്റഡിനാകും എന്ന് റിയോ ഫെർഡിനാൻഡ് പ്രതീക്ഷിക്കുന്നു. സിറ്റിയും ലിവർപൂളും കപ്പ് നേടരുത് എന്നാണ് ആഗ്രഹം. പക്ഷെ താൻ ഇപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് കളിക്കാരനായിരുന്നു എങ്കിൽ ലിവർപൂൾ കിരീടം നേടുന്നത് ആകും തടയുക എന്ന് റിയോ പറഞ്ഞു.

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ചിരവൈരികളാണ് ലിവർപൂൾ. ഇംഗ്ലീഷ് ലീഗിൽ ലിവർപൂളിന് 18 കിരീടവും യുണൈറ്റഡിന് 20 കിരീടവുമാണ് ഉള്ളത്. നേരത്തെ ഒലെയും ഇരുടീമുകളും കിരീടം നേടുന്നത് സഹിക്കാൻ ആവില്ല എന്നും ടോട്ടൻഹാം കിരീടം നേടിയെങ്കിൽ നന്നായേനെ എന്നും പറഞ്ഞിരുന്നു.

Advertisement