ആഴ്സണൽ യുവ താരത്തിന് പുത്തൻ കരാർ

ആഴ്സണലിന്റെ പതിനെട്ടുകാരൻ സ്മിത്ത് റോവ് ക്ലബ്ബ്മായി പുതിയ കരാറിൽ ഒപ്പിട്ടു. ആഴ്സണലിന്റെ പ്രീ സീസൺ മത്സരങ്ങളിലെ തരാമായിരുന്നു സ്മിത്ത്.

സിംഗപ്പൂരിൽ പ്രീ സീസണിൽ ആഴ്സണലിന്റെ അത്ലറ്റികോക്ക് എതിരായ മത്സരത്തിൽ താരം മികച്ച ഗോൾ നേടിയിരുന്നു. കൂടാതെ പി എസ് ജി ക്ക് എതിരായ മത്സരത്തിൽ അലക്സാണ്ടർ ലകസേറ്റിന്റെ ഗോളിന് അസിസ്റ്റ് നൽകിയതും യുവ താരമായിരുന്നു.

തന്റെ പത്താം വയസ്സുമുതൽ ആഴ്സണലിന്റെ വിവിധ യുവ ടീമുകളിൽ അംഗമായ സ്മിത്ത് ആഴ്സണൽ പരിശീലകൻ ഉനൈ എമറിയുടെ പ്രീതി പിടിച്ചു പറ്റിയതോടെയാണ് പുതിയ കരാർ ലഭിച്ചത്. ഇന്ത്യയിൽ നടന്ന അണ്ടർ 17 ലോകകപ്പ് കിരീടം നേടിയ ഇംഗ്ലണ്ട് ടീമിൽ അംഗമായിരുന്നു സ്മിത്ത് റോവ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleയുവന്റസ് ഇത്തവണ ചാമ്പ്യൻസ് ലീഗിന് മുൻഗണന നൽകുമെന്ന് യുവന്റസ് ഇതിഹാസം
Next articleപരമ്പരയില്‍ ഇന്ത്യ ആധിപത്യം പുലര്‍ത്തും: രവീന്ദ്ര ജഡേജ