ഇന്ത്യ ടെസ്റ്റ് പരമ്പര 5-0ന് വിജയിക്കും, പ്രവചനവുമായി മുൻ ഇംഗ്ലണ്ട് താരം

Indiaengland
- Advertisement -

ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പര ഇന്ത്യ 5-0 ന് വിജയിക്കുമെന്ന് പറഞ്ഞ് മോണ്ടി പനേസർ. പരമ്പര നടക്കുന്നത് ഓഗസ്റ്റിലാണെന്നും ഇംഗ്ലണ്ടിൽ ഏറ്റവും അധികം ചൂട് കാലാവസ്ഥയുള്ള സമയം ആയതിനാലും അത് ഇന്ത്യയ്ക്ക് അനുകൂലമാകുമെന്ന് പനേസർ പറഞ്ഞു. രണ്ടാമത്തെ ഘടകം മത്സരങ്ങൾ തമ്മിൽ അധികം അന്തരമില്ലാത്തതും ഇന്ത്യയ്ക്ക് ഗുണം ചെയ്യുമെന്നാണ് താൻ കരുതുന്നതെന്ന് പനേസർ കൂട്ടിചേർത്തു.

ചെറിയ ഇടവേളകളിൽ മത്സരം നടക്കുമ്പോൾ ഇന്ത്യയ്ക്ക് മൊമ്മന്റം ലഭിയ്ക്കുമ്പോൾ അവർ മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കാറാണ് പതിവെന്നും പനേസർ വ്യക്തമാക്കി. ഇംഗ്ലണ്ടും ഇന്ത്യയും തമ്മിലുള്ള പരമ്പര ഓഗസ്റ്റ് നാലിനാണ് ആരംഭിക്കുക. ട്രെന്റ് ബ്രിഡ്ജിലാണ് ആദ്യ മത്സരം നടക്കുക. പിന്നീഡ് ലോർഡ്സ്, ഹെഡിംഗ്ലി, കെന്നിംഗ്ടൺ ഓവൽ, ഓൾഡ് ട്രാഫോർഡ് എന്നിവിടങ്ങളിൽ മറ്റു നാല് മത്സരങ്ങൾ നടക്കും.

Advertisement