ഇവരുടെയെല്ലാം വിക്കറ്റുകൾ ആണ് ഏറ്റവും പ്രാധാന്യമുള്ളത്, മനസ്സ് തുറന്ന് പാറ്റ് കമ്മിൻസ്

ക്രിക്കറ്റിൽ താൻ എന്നും പ്രൈസഡ് വിക്കറ്റുകളായി കണക്കാക്കിയിട്ടുള്ളവരുടെ പേര് പുറത്ത് വിട്ട് ഓസ്ട്രേലിയൻ പേസർ പാറ്റ് കമ്മിൻസ്. ഇംഗ്ലണ്ടിൽ നിന്ന് ജോ റൂട്ടും ബെൻ സ്റ്റോക്സിന്റെയും പേര് പറഞ്ഞ് പാറ്റ് ഇന്ത്യയിൽ നിന്ന് ചേതേശ്വർ പുജാരയുടെയും വിരാട് കോഹ്ലിയുടെയും വിക്കറ്റുകളാണ് ഏറ്റവും പ്രാധാന്യമുള്ളതെന്ന് പറഞ്ഞത്.

ന്യൂസിലാണ്ടിൽ നിന്ന് കെയിൻ വില്യംസണും പാക്കിസ്ഥാനിൽ നിന്ന് ബാബർ അസവുമാണ് താരം പിന്നീട് തിരഞ്ഞെടുത്ത മറ്റു താരങ്ങൾ. ദക്ഷിണാഫ്രിക്കയിൽ നിന്ന് എബി ഡി വില്ലിയേഴ്സിനെയും ഫാഫ് ഡു പ്ലെസിയെയും ആണ് താൻ പ്രാധാന്യമുള്ള വിക്കറ്റായി കണക്കാക്കുന്നതെന്നും പാറ്റ് കമ്മിൻസ് കൂട്ടിചേർത്തു.