ടി20 ലോകകപ്പിന് ശേഷം ഇന്ത്യയിൽ പര്യടനം നടത്താനൊരുങ്ങി നാല് ടീമുകൾ

India

യു.എ.ഇയിലും ഓമനിലുമായി നടക്കുന്ന ടി20 ലോകകപ്പിന് ശേഷം ഇന്ത്യയിൽ പര്യടനം നടത്താനൊരുങ്ങി നാല് ടീമുകൾ. ന്യൂസിലാൻഡ്, വെസ്റ്റിൻഡീസ്, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക എന്നീ ടീമുകളാണ് ഇന്ത്യയിൽ പര്യടനത്തിന് എത്തുന്നത്. ടി20 ലോകകപ്പ് കഴിഞ്ഞ ഉടൻ ന്യൂസിലാൻഡ് ആവും ഇന്ത്യയിൽ ആദ്യം പര്യടനത്തിന് എത്തുക. നവംബർ 17ന് തുടങ്ങാൻ ഉദ്ദേശിക്കുന്ന പരമ്പരയിൽ മൂന്ന് ടി20 മത്സരങ്ങളും 2 ടെസ്റ്റ് മത്സരങ്ങളുമാണ് ഉള്ളത്.

തുടർന്ന് 2022 ഫെബ്രുവരിയിൽ വെസ്റ്റിൻഡീസ് ഇന്ത്യയിൽ പര്യടനത്തിന് എത്തും. മൂന്ന് ഏകദിന മത്സരങ്ങളും മൂന്ന് ടി20 മത്സരങ്ങളുമാണ് വെസ്റ്റിൻഡീസ് ഇന്ത്യയിൽ കളിക്കുക. ശേഷം ഫെബ്രുവരി അവസാനം ഇന്ത്യയുടെ അയൽക്കാരായ ശ്രീലങ്കയും ഇന്ത്യയിൽ പര്യടനം നടത്തും. രണ്ട് ടെസ്റ്റ് മത്സരങ്ങളും മൂന്ന് ടി20 മത്സരങ്ങളുമാണ് ശ്രീലങ്ക ഇന്ത്യയിൽ കളിക്കുക. 2022 ജൂൺ മാസത്തിലാണ് ദക്ഷിണാഫ്രിക്കൻ ടീം ഇന്ത്യയിൽ പര്യടനം നടത്തുന്നത്. പരമ്പരയിൽ അഞ്ച് ടി20 മത്സരങ്ങളാണ് ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്ക കളിക്കുക.

Previous article‘ഞാൻ നാളെ പാകിസ്ഥാനിലേക്ക് പോവുകയാണ്, ആരുണ്ട് എന്റെ കൂടെ?’ ~ ക്രിസ് ഗെയിൽ
Next articleആഴ്‌സണൽ ആരാധകരുടെ പൂർണ പിന്തുണ വീണ്ടും ആവശ്യപ്പെട്ടു ആർട്ടെറ്റ