ആഴ്‌സണൽ ആരാധകരുടെ പൂർണ പിന്തുണ വീണ്ടും ആവശ്യപ്പെട്ടു ആർട്ടെറ്റ

20201221 171532
Credit: Twitter

തനിക്ക് മേൽ വരുന്ന വലിയ സമ്മർദ്ദം കഴിഞ്ഞ 2 വിജയങ്ങൾക്ക് ശേഷം കുറച്ച ശേഷം വീണ്ടും ആരാധകരുടെ പൂർണ പിന്തുണ ആവശ്യപ്പെട്ടു ആഴ്‌സണൽ പരിശീലകൻ മൈക്കിൾ ആർട്ടെറ്റ. ടർഫ് മൂറിൽ ബേർൺലിക്ക് എതിരെ ആഴ്‌സണൽ ജയത്തിൽ നിർണായക പങ്ക് വഹിച്ചത് എവേ ഫാൻസ് ആണെന്ന് പറഞ്ഞ ആർട്ടെറ്റ, അവരുടെ പിന്തുണ ഇന്നലെ അതിശയകരമായിരുന്നു എന്നും കൂട്ടിച്ചേർത്തു. യാത്ര ചെയ്തു വന്നു ആഴ്‌സണലിനെ പിന്തുണച്ച അവരുടെ ഈ പിന്തുണ വീണ്ടും തുടരണം എന്നും അത് തങ്ങളുടെ മുന്നേറ്റത്തിൽ നിർണായകനാണെന്നും സ്പാനിഷ് പരിശീലകൻ കൂട്ടിച്ചേർത്തു.

വലിയ പോരാട്ടം കണ്ട മത്സരത്തിൽ ഒഡഗാർഡിന്റെ മനോഹരമായ ഫ്രീകിക്കിൽ തുടർച്ചയായ രണ്ടാം മത്സരത്തിൽ 1-0 നു ആഴ്‌സണൽ കടന്നു കൂടുക ആയിരുന്നു ഇന്നലെ. കടുത്ത മത്സരം ആയിരുന്നു ഇത് എന്നു പറഞ്ഞ ആർട്ടെറ്റ, ടർഫ് മൂറിൽ വന്നു ജയിക്കുക എന്നും പ്രയാസകരമാണ് എന്നും പറഞ്ഞു. ടീമിൽ താൻ മികച്ച പുരോഗതി കാണുന്നുണ്ട് എന്നു പറഞ്ഞ ആർട്ടെറ്റ ഇനിയും ടീമിന് പുരോഗതി ആവശ്യമുണ്ട് എന്നും വ്യക്തമാക്കി. അതേസമയം പ്രകടനത്തിൽ ഒട്ടും തൃപ്തിയില്ലാത്ത ആഴ്‌സണൽ ആരാധകരിൽ വലിയ വിഭാഗം ആർട്ടെറ്റ പുറത്ത് പോവണം എന്ന നിലപാടിൽ തന്നെയാണ്. ലീഗ് കപ്പിൽ എ. എഫ്.സി വിംബിൾഡനു എതിരാണ് ആഴ്‌സണലിന്റെ അടുത്ത മത്സരം.

Previous articleടി20 ലോകകപ്പിന് ശേഷം ഇന്ത്യയിൽ പര്യടനം നടത്താനൊരുങ്ങി നാല് ടീമുകൾ
Next articleഗോൾകുലം!! ഏഴ് ഗോൾ വിജയവുമായി ഗോകുലം കേരള ക്വാർട്ടറിൽ