അണ്ടർ 19 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

അടുത്ത വർഷം ജനുവരിയിൽ വെസ്റ്റിൻഡീസിൽ വെച്ച് നടക്കുന്ന അണ്ടർ 19 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. 17 അംഗ സംഘത്തെയാണ് ജൂനിയർ സെലെക്ടർമാർ പ്രഖ്യാപിച്ചത്. യാഷ് ദുൾ ക്യാപ്റ്റനായ ടീമിന്റെ വൈസ് ക്യാപ്റ്റൻ എസ്.കെ റഷീദ് ആണ്. ജനുവരി 15ന് ദക്ഷിണാഫ്രിക്കക്കെതിരായാണ് ടൂർണമെന്റിൽ ഇന്ത്യയുടെ ആദ്യ മത്സരം.

17 താരങ്ങളെ കൂടാതെ 5 താരങ്ങളെ സ്റ്റാൻഡ് ബൈ താരങ്ങളെയും സെലെക്ടർമാർ തിരഞ്ഞെടുത്തിട്ടുണ്ട്. 16 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ 48 മത്സരങ്ങളും ഉണ്ടാവും. 2000, 2008, 2012, 2018 എന്നീ വർഷങ്ങളിൽ ജേതാക്കളായ ടീം കൂടിയാണ് ഇന്ത്യ. ജനുവരി 14 മുതൽ ഫെബ്രുവരി 5 വരെ 10 വേദികളിലായാണ് മത്സരങ്ങൾ നടക്കുക.

Yash Dhull (Captain), Harnoor Singh, Angkrish Raghuvanshi, SK Rasheed (vice-captain), Nishant Sindhu, Siddarth Yadav, Aneeshwar Gautam, Dinesh Bana (WK), Aaradhya Yadav (WK), Raj Angad Bawa, Manav Parakh, Kaushal Tambe, RS Hangargekar, Vasu Vats, Vicky Ostwal, Ravikumar, Garv Sangwan

Standby players

Rishit Reddy, Uday Saharan, Ansh Gosai, Amrit Raj Upadhyay, PM Singh Rathore