ബംഗ്ളദേശിനെതിരെ ഇന്ത്യൻ അണ്ടർ 19 ടീമിന് തോൽവി

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലണ്ടിൽ നടക്കുന്ന ത്രി രാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യൻ അണ്ടർ 19 ടീമിന് തുടർച്ചയായ രണ്ടാമത്തെ തോൽവി. കഴിഞ്ഞ ദിവസം ഇംഗ്ലണ്ട് അണ്ടർ 19 ടീമിനോടും അഞ്ച് വിക്കറ്റിന് ഇന്ത്യ തോറ്റിരുന്നു. ബംഗ്ളദേശ് ആണ് ഇന്ത്യയെ ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം തോൽപ്പിച്ചത്. രണ്ടു വിക്കറ്റിനാണ് ബംഗ്ളദേശ് ഇന്ത്യയെ തോൽപ്പിച്ചത്.

36 ഓവറായി ചുരുക്കിയ മത്സരത്തിൽ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 221 റൺസ് എന്ന ബേധപെട്ട സ്കോറാണ് നേടിയത്. തുടർന്ന് മഴ മൂലം ബംഗ്ളദേശ് ബാറ്റിംഗ് 32 ഓവറാക്കി ചുരുക്കിയെങ്കിലും മൂന്ന് പന്ത് ബാക്കി നിൽക്കെ ഡക്ക് വർത്ത് ലൂയിസ് മൂലം നിശ്ചയിക്കപ്പെട്ട 218 റൺസ് 8 വിക്കറ്റ് നഷ്ടത്തിൽ ബംഗ്ളദേശ് മറികടക്കുകയായിരുന്നു.

ഇൻഡ്യക് വേണ്ടി ക്യാപ്റ്റൻ ധ്രുവ് ജൂറിൽ 66 പന്തിൽ 70 റൺസും പ്രാഗ്‌നേഷ് 69 പന്തിൽ 53 റൺസനും എടുത്തു. ബംഗ്ലാദേശ് നിരയിൽ 45 പന്തിൽ 51 റൺസ് എടുത്ത ഓപണർ പർവേസ് ഹൊസൈൻ ആണ് അവരുടെ വിജയം അനായാസമാക്കിയത്. 36 പന്തിൽ 49 റൺസ് എടുത്ത ക്യാപ്റ്റൻ അക്ബർ അലിയുടെ പ്രകടനവും ബംഗ്ളദേശിനെ ജയത്തിലേക്ക് നയിച്ചു.