ബംഗ്ലാദേശിൽ അത്ഭുതങ്ങൾ കാണിക്കാൻ ഗോകുലം ഇന്ന് ഇറങ്ങും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ബംഗ്ലാദേശിൽ വെച്ച് നടക്കുന്ന പ്രമുഖ ടൂർണമെന്റായ ഷെയ്ക് കമാൽ ഇന്റർനാഷണൽ ക്ലബ് കപ്പിൽ ഗോകുലം ഇന്ന് തങ്ങളുടെ ആദ്യ അങ്കത്തിന് ഇറങ്ങും. ഒരു എ എഫ് സി ടൂർണമെന്റിൽ പങ്കെടുക്കുന്ന ആദ്യ കേരള ക്ലബായി മാറുന്ന ഗോകുലം ഇന്ന് ശക്തരായ എതിരാളികളെയാണ് നേരിടേണ്ടത്. ബംഗ്ലാദേശ് ലീഗ് ചാമ്പ്യന്മാരായ‌ ബസുന്ദര കിംഗ്സ് ആണ് ഗോകുലത്തിന്റെ എതിരാളികൾ. വൈകിട്ട് 6.30ന് നടക്കുന്ന മത്സരം ഫേസ് ബുക്ക് വഴി തത്സമയം കാണാൻ ആകും.

ബംഗ്ലാദേശ് ക്ലബായ ധാക്ക അബാനി പിന്മാറിയത് കാരണം അവസാന ഘട്ടത്തിലായിരുന്നു ഗോകുലത്തിന് ടൂർണമെന്റിൽ അവസരം ലഭിച്ചത്. ഇന്ത്യൻ ക്ലബുകൾ ഇതുവരെ നേടാത്ത കിരീടമാണ് ഇത്. അതുകൊണ്ട് തന്നെ ആ കിരീടം നേടി ചരിത്രം കുറിക്കുക ആകും ഗോകുലത്തിന്റെ ലക്ഷ്യം. ഗോകുലത്തെ കൂടാതെ ഇന്ത്യൻ ക്ലബുകളായ ചെന്നൈ സിറ്റി, മോഹൻ ബഗാൻ എന്നിവരും ടൂർണമെന്റിൽ ഇത്തവണ പങ്കെടുക്കുന്നുണ്ട്.

ബംഗ്ലാദേശ് ലീഗ് ചാമ്പ്യന്മാരായ ബസുന്ധര കിംഗ്സ്, ചിറ്റഗോംഗ് അബാനി, മലേഷ്യൻ ക്ലബായ തെരങാനു എഫ് സി, ടൂർണമെന്റിലെ നിലവിലെ ചാമ്പ്യന്മാരായ മാൽഡീവ്സിൽ നിന്നുള്ള ടി സി സ്പോർട്ട്സ് ക്ലബ്, ലാവോസിലെ യങ് എലിഫെന്റ് എഫ് സി എന്നിവരും ഇത്തവണ ടൂർണമെന്റിൽ പങ്കെടുക്കുന്നുണ്ട്. നാളെ ബസുന്ധര എഫ് സിക്ക് എതിരെയാണ് ഗോകുലത്തിന്റെ ആദ്യ മത്സരം.