ഇന്ത്യയുടേത് ഐപിഎൽ ഓള്‍ സ്റ്റാര്‍സ് ഇലവന്‍ പോലെ – മിക്കി ആര്‍തര്‍

Dhawan

ഇന്ത്യയുടെ ലങ്കന്‍ പര്യടനത്തിനെത്തിയ ടീം രണ്ടാം നിരയാണെന്ന ചിന്ത ശ്രീലങ്കയ്ക്കില്ലെന്ന് അറിയിച്ച് മിക്കി ആര്‍തര്‍. ഇന്ത്യയുടേത് മികച്ച സംഘമാണെന്നും ആ ബോധ്യം ശ്രീലങ്കയ്ക്കുണ്ടെന്നും മിക്കി ആര്‍തര്‍ വ്യക്തമാക്കി. ഒട്ടനവധി മികച്ച താരങ്ങളുള്ള ഇന്ത്യന്‍ ടീം ഐപിഎൽ ഓള്‍ സ്റ്റാര്‍സ് ഇലവന്‍ പോലെയാണെന്നും ആര്‍തര്‍ പറഞ്ഞു.

ജൂലൈ 13ന് ആരംഭിയ്ക്കേണ്ട പരമ്പര ശ്രീലങ്കന്‍ ക്യാമ്പിലെ കോവിഡ് കാരണം ജൂലൈ 18ലേക്ക് മാറ്റുകയായിരുന്നു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനും ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്കുമായി ഇന്ത്യയുടെ പ്രധാന താരങ്ങള്‍ ഇംഗ്ലണ്ടിലായതിനാൽ രണ്ടാം നിര ടീമിനെയാണ് ഇന്ത്യ ലങ്കയിലേക്ക് അയയ്ച്ചത്.

Previous articleഅഗ്വേറോയുടെ ഗോളിന്റെ ഓർമ്മയുമായി മാഞ്ചസ്റ്റർ സിറ്റിയുടെ ജേഴ്സി
Next articleനിര്‍ണ്ണായക ടി20 ബാറ്റിംഗ് തിരഞ്ഞെടുത്ത് ഇന്ത്യന്‍ വനിതകള്‍