അഗ്വേറോയുടെ ഗോളിന്റെ ഓർമ്മയുമായി മാഞ്ചസ്റ്റർ സിറ്റിയുടെ ജേഴ്സി

Picsart 07 14 07.47.50

സിറ്റിയുടെ പുതു യുഗത്തിന്റെ ആരംഭം എന്ന് കരുതുന്ന ആദ്യ പ്രീമിയർ ലീഗ് വിജയത്തിന്റെ ഓർമ്മയിൽ മാഞ്ചസ്റ്റർ സിറ്റി പുതിയ സീസണായുള്ള ഹോം കിറ്റ് അവതരിപ്പിച്ചു. പതിവ് ആകാശ നീലയിൽ ഉള്ള ജേഴ്സിയിൽ അഗ്വേറോ 94ആം മിനുട്ടിൽ നേടിയ പ്രീമിയർ ലീഗ് കിരീടം നേടിക്കൊടുത്ത ഗോളിന്റെ സമയവും ഉൾപ്പെടുത്തിയിട്ടുണ്ട്. 93.20 എന്ന സമയമാണ് സിറ്റിയുടെ പുതിയ ജേഴ്സിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ജേഴ്സി പ്രമുഖ സ്പോർട്സ് വിയർ ബ്രാൻഡായ പ്യൂമ ആണ് ഒരുക്കിയിരിക്കുന്നത്. ജേഴ്സി ഓൺ ലൈൻ സ്റ്റോറുകളിൽ ലഭ്യമാണ്‌. പുതിയ സീസണായുള്ള ഒരുക്കത്തിലാണ് നിലവിലെ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി.
20210714 19424620210714 19424420210714 19440020210714 19440720210714 19443320210714 19444720210714 19445020210714 194455

Previous articleസിംബാബ്‍വേ താരം റോയി കൈയയുടെ ആക്ഷന്‍ റിപ്പോര്‍ട്ട് ചെയ്തു
Next articleഇന്ത്യയുടേത് ഐപിഎൽ ഓള്‍ സ്റ്റാര്‍സ് ഇലവന്‍ പോലെ – മിക്കി ആര്‍തര്‍