ഭുവനേശ്വർ കുമാറും ഷമിയും തിരിച്ചെത്തി, വെസ്റ്റിൻഡീസിനെതിരെയുള്ള ടീം പ്രഖ്യാപിച്ച് ഇന്ത്യ

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

വെസ്റ്റിൻഡീസിനെതിരെയുള്ള മൂന്ന് ഏകദിന മത്സരങ്ങൾക്കും മൂന്ന് ടി20 മത്സരങ്ങൾക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ഇന്ത്യ. ഏകദിന ടീമിലേക്ക് ഫാസ്റ്റ് ബൗളർ ഭുവനേശ്വർ കുമാറും ടി20യിലേക്ക് മുഹമ്മദ് ഷമിയും തിരിച്ചെത്തിയിട്ടുണ്ട്.  ഡിസംബർ 6ന് ആണ് പരമ്പരയിലെ ആദ്യ ടി20 മത്സരം.

നേരത്തെ ഇന്ത്യൻ ക്യാപ്റ്റൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മക്ക് വിശ്രമം അനുവദിച്ചേക്കും എന്ന് വാർത്തകൾ ഉണ്ടായിരുന്നെങ്കിലും താരത്തെയും ടീമിൽ ഉൾപെടുത്തിയിട്ടുണ്ട്. ബംഗ്ലാദേശിനെതിരായ ടി20 ടീമിൽ ഇടം ലഭിച്ചിരുന്ന കേരള താരം സഞ്ജു സാംസണ് ടീമിൽ ഇടം ലഭിച്ചിട്ടില്ല.  ബംഗ്ലാദേശിനെതിരെയുള്ള ടി20യിൽ മോശം പ്രകടനം പുറത്തെടുത്ത ഖലീൽ അഹമ്മദിന് ടീമിൽ അവസരം ലഭിച്ചിട്ടില്ല.

അതെ സമയം കഴിഞ്ഞ കുറച്ചു മത്സരങ്ങളിൽ മോശം ഫോമിലുള്ള ഓപണർ ശിഖർ ധവാനും വിക്കറ്റ് കീപ്പർ റിഷഭ് പന്തിനും ടീമിൽ ഇടം ലഭിച്ചിട്ടുണ്ട്.

ODI: Virat Kohli, Rohit Sharma, Shikhar Dhawan, KL Rahul, Rishabh Pant, Manish Pandey, Shreyas Iyer, Kedar Jadhav, Ravindra Jadeja, Shivam Dube, Yuzvendra Chahal, Kuldeep Yadav, Mohammed Shami, Deepak Chahar and Bhuvneshwar Kumar.

T20I: Virat Kohli, Rohit Sharma, KL Rahul, Shikhar Dhawan, Rishabh Pant, Manish Pandey, Shreyas Iyer, Shivam Dube, Ravindra Jadeja, Washington Sundar, Yuzvendra Chahal, Kuldeep Yadav, Deepak Chahar, Bhuvneshwar Kumar, Mohammed Shami.