5 വിക്കറ്റിന് 450, ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിവസം ചായക്ക് പിരിയുമ്പോൾ ഇന്ത്യ അതിശക്തമായ നിലയിൽ. 5 വിക്കറ്റ് നഷ്ടത്തിൽ 450 റൺസ് എന്ന സ്കോറിലാണ് ഇന്ത്യ ഉള്ളത്. ഇരട്ട സെഞ്ച്വറിയി നേടിയ മായങ്ക് അഗർവാളിന്റെ മികവിലാണ് ഇന്ത്യ ഇത്ര വലിയ സ്കോർ നേടിയത്. 215 റൺസ് എടുത്ത മായങ്ക് ചായക്ക് പിരിയും മുമ്പ് പുറത്തായി.

371 പന്തിൽ 23 ഫോറും ആറു സിക്സും അടങ്ങിയതായിരുന്നു മായങ്കിന്റെ ഇന്നിങ്സ്. 176 റൺസ് എടുത്ത രോഹിത് ശർമ്മ, 6 റൺസ് എടുത്ത പൂജാര, 20 റൺസ് എടുത്ത കോഹ്ലി, 15 റൺസ് എടുത്ത രഹാനെ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. 6 റൺസുമായി ജഡേജയും 8 റൺസുമായി വിഹാരിയുമാണ് ഇപ്പോൾ ക്രീസിൽ ഉള്ളത്.

Previous articleരാജസ്ഥാൻ റോയൽസിന്റെ പരിശീലകനാവാൻ ആൻഡി ഫ്ലവറും
Next articleകളിക്കാൻ ആവില്ല എന്ന് ഈസ്റ്റ് ബംഗാൾ, അവസാനമില്ലാതെ കൊൽക്കത്ത ഫുട്ബോൾ ലീഗ്