കളിക്കാൻ ആവില്ല എന്ന് ഈസ്റ്റ് ബംഗാൾ, അവസാനമില്ലാതെ കൊൽക്കത്ത ഫുട്ബോൾ ലീഗ്

കൊൽക്കത്ത ഫുട്ബോൾ ലീഗിലെ കിരീടം പീർലെസിന് ഉറപ്പാക്കാൻ ഇനിയും സമയമെടുക്കും. ലീഗിലെ അവസാന മത്സരം കളിക്കാൻ ഈസ്റ്റ് ബംഗാൾ വിസമ്മതിച്ചതോടെയാണ് കിരീടം ആർക്കെന്ന തീരുമാനം വൈകുന്നത്. ഇന്ന് ലീഗിലെ അവസാന മത്സരത്തിൽ ഈസ്റ്റ് ബംഗാൾ കസ്റ്റംസിനെ നേരിടേണ്ടതായിരുന്നു. നേരത്തെ ഗ്രൗണ്ട് മോശമായതിനാൽ മാറ്റിവെച്ച മത്സരമാണ് ഇന്ന് നടത്താൻ തീരുമാനം ആക്കിയിരുന്നത്. എന്നാൽ മത്സരം ഇപ്പോൾ കളിക്കാൻ ആകില്ല എന്ന് ഈസ്റ്റ് ബംഗാൾ ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ്.

ഒക്ടോബർ 2വരെ മാത്രമെ മത്സരങ്ങൾ കളിക്കാൻ ആകു എന്ന് ഈസ്റ്റ് ബംഗാൾ നേരത്തെ തന്നെ താൻ അറിയിച്ചിരുന്നു എന്നാണ് ക്ലബ് പറയുന്നത്. മത്സരം ഇന്ന് നടന്നില്ല എങ്കിൽ പീർലെസിനെ ചാമ്പ്യൻ ആയി പ്രഖ്യാപിക്കും എന്നാണ് ഐ എഫ് എ അറിയിച്ചിരിക്കുന്നത്‌. ഈ മത്സരം ഏഴു ഗോൾ വ്യത്യാസത്തിൽ എങ്കിലും വിജയിച്ചാലെ ഈസ്റ്റ് ബംഗാളിന് കിരീടം നേടാൻ ആവുകയുള്ളൂ എന്ന അവസ്ഥയാണ്. താരങ്ങൾ ഇടവേളയ്ക്ക് പോവുകയാണെന്നും ഒക്ടോബർ 21ന് ശേഷം മാത്രമേ ഇനി കളിക്കാൻ ആവുകയുള്ളൂ എന്നുമാണ് ഈസ്റ്റ് ബംഗാൾ അറിയിച്ചിരിക്കുന്നത്.

ലീഗിൽ ഒന്നാമത് ഉള്ള പീർലെസ് 11 മത്സരങ്ങളിൽ നിന്ന് 23 പോയന്റിൽ എത്തി നിൽക്കുകയാണ്. 10 മത്സരങ്ങളിൽ നിന്ന് 20 പോയന്റുള്ള ഈസ്റ്റ് ബംഗാളിന് മാത്രമാണ് ഇപ്പോൾ കണക്കിൽ എങ്കിലും കിരീട സാധ്യത ഉള്ളത്. അവസാന മത്സരത്തിൽ ഈസ്റ്റ് ബംഗാൾ എതിരില്ലാത്ത ഏഴു ഗോളിന് എങ്കിലും ജയിച്ചാലെ പീർലെസിനെ മറികടക്കാൻ പറ്റുകയുള്ളൂ. ഇല്ലായെങ്കിൽ പീർലെസ് കൊൽക്കത്ത ഫുട്ബോൾ ലീഗ് ചാമ്പ്യന്മാരാകും.

Previous article5 വിക്കറ്റിന് 450, ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്
Next articleഎ സി മിലാൻ നൽകിയ പുതിയ കരാർ ഡൊണ്ണരുമ്മ നിരസിച്ചു