രാജസ്ഥാൻ റോയൽസിന്റെ പരിശീലകനാവാൻ ആൻഡി ഫ്ലവറും

ഇന്ത്യൻ പ്രീമിയർ ലീഗ് ക്ലബായ രാജസ്ഥാൻ റോയൽസിന്റെ പരിശീലകനാവാൻ മുൻ സിംബാബ്‌വെ ക്യാപ്റ്റൻ ആൻഡി ഫ്ലവറും. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം പരിശീലകനാവാനുള്ള സാധ്യത പട്ടികയിൽ ആൻഡി ഫ്ലവറും ഉൾപെട്ടിട്ടുണ്ട്. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡുമായുള്ള 12 വർഷത്തെ പ്രവർത്തനത്തിന് ശേഷമാണ് ആൻഡി ഫ്ലവർ കഴിഞ്ഞ ദിവസം പടിയിറങ്ങിയത്. ഇതോടെയാണ് താരം ഐ.പി.എല്ലിൽ എത്തുമെന്ന വാർത്തകൾ വന്നത്.

2007ലാണ് ആൻഡി ഫ്ലവർ ഇംഗ്ലണ്ടിന്റെ സഹ പരിശീലകനായി ചുമതലയേൽക്കുന്നത്. തുടർന്ന് 2009ൽ ഇംഗ്ലണ്ടിന്റെ മുഖ്യ പരിശീലകനായി ആൻഡി ഫ്ലവർ മാറുകയും ചെയ്തു. 2009ലെ ടി20 ലോകകപ്പ് ഇംഗ്ലണ്ട് നേടിയത് ആൻഡി ഫ്ലവറിന് കീഴിലാണ്. തുടർന്ന് 2013/ 14 സീസണിൽ ആഷസിൽ ഓസ്ട്രേലിയ ഏകപക്ഷീയമായി തോൽപ്പിച്ചതോടെയാണ് ഫ്ലവർ പരിശീലക സ്ഥാനം വിട്ടത്. പാകിസ്ഥാൻ സൂപ്പർ ലീഗ് ക്ലബായ പെഷവാർ സൽമിയുടെ പരിശീലകനായി പ്രവർത്തിച്ച പരിചയവും ആൻഡി ഫ്ലവറിനുണ്ട്.

Previous articleമായങ്ക് മായാജാലം!! ഇരട്ട സെഞ്ച്വറിയും കടന്നു മുന്നേറുന്നു
Next article5 വിക്കറ്റിന് 450, ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്