ലോര്‍ഡ്സിൽ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകര്‍ച്ച, 5 ഇന്ത്യന്‍ താരങ്ങള്‍ പൂജ്യത്തിന് പുറത്ത്, ജൂലന്‍ ഗോസ്വാമിയ്ക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നൽകി ഇംഗ്ലണ്ട്

തന്റെ അവസാന അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം കളിക്കുന്ന ജൂലന്‍ ഗോസ്വാമിയ്ക്ക് ഗാര്‍ഡ് ഓഫ് ഓണ‍ർ നൽകി ഇംഗ്ലണ്ട്. താരം എട്ടാമതായി ബാറ്റ് ചെയ്യാനെത്തി നേരിട്ട ആദ്യ പന്തിൽ പുറത്തായപ്പോള്‍ ഇന്ത്യയ്ക്ക് മൂന്നാം മത്സരത്തിൽ ബാറ്റിംഗ് തകര്‍ച്ചയായിരുന്നു ഫലം.

അഞ്ച് ഇന്ത്യന്‍ താരങ്ങള്‍ പൂജ്യത്തിന് പുറത്തായപ്പോള്‍ കേറ്റ് ക്രോസ് നാല് വിക്കറ്റുമായി ഇന്ത്യയുടെ ബാറ്റിംഗിനെ തകര്‍ത്തു. 68 റൺസ് നേടിയ ദീപ്തി ശര്‍മ്മ പുറത്താകാതെ നിന്ന് ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ സ്മൃതി മന്ഥാന 50 റൺസ് നേടി. പൂജ വസ്ട്രാക്കര്‍ 22 റൺസാണ് നേടിയത്.

ഇംഗ്ലണ്ടിനായി ക്രോസിനൊപ്പം ഫ്രെയ കെംപ്, സോഫി എക്ലെസ്റ്റോൺ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യ ഇന്ന് 45.4 ഓവറിൽ 169 റൺസ് നേടുന്നതിനിടെ ഓള്‍ഔട്ട് ആകുകയായിരുന്നു.