കഴിഞ്ഞ സീസണിൽ നിന്നും ഒരുപാട് മാറി, നിലവിൽ പി എസ് ജിയിൽ സന്തുഷ്ടൻ : മെസ്സി

പിഎസ്ജിയിൽ താൻ അതീവ സന്തുഷ്ടനാണെന്ന് ലയണൽ മെസ്സി. ഹോണ്ടുറാസിനെതിരായ അർജന്റീനയുടെ വിജയ ശേഷം സംസാരിക്കവേയാണ് മെസ്സി പിഎസ്ജിയിലെ സാഹചര്യങ്ങൾ പങ്കുവെച്ചത്. “താൻ സന്തുഷ്ടവാനാണ്, കഴിഞ്ഞ വർഷത്തിൽ നിന്നുള്ള മാറ്റം അനുഭവപ്പെടുന്നുണ്ട്, കാര്യങ്ങൾ ഇതുപോലെ ആവുമെന്ന് തനിക്ക് അറിയാമായിരുന്നു.” മെസ്സി പറഞ്ഞു. “നിലവിൽ പിഎസ്ജിയിൽ താനിക്ക് വളരെ സുഖകരമായ സാഹചര്യമാണുള്ളത്. ഡ്രസിങ് റൂമിലും സഹതാരങ്ങളിലും ഗ്രൗണ്ടിലും എല്ലാം ഒരു മാറ്റം താൻ കാണുന്നു” മെസ്സി തുടർന്നു, “വീണ്ടും താൻ ജീവിതം വീണ്ടും ആസ്വദിച്ചു തുടങ്ങി”.

മെസ്സി

അവസാനത്തെ സീസണിലെ പ്രശ്നങ്ങളും താരം മറച്ചു വെച്ചില്ല. അത് താൻ മുന്നേ പറഞ്ഞിട്ടുള്ളതാണെന്നും ആ സമയത്തെ തന്റെ മാനസികാവസ്ഥ വളരെ വ്യത്യസ്തമായിരുന്നെന്നും താരം പറഞ്ഞു. ലോകകപ്പ് സ്വപ്നങ്ങളെ കുറിച്ചും മെസ്സി സംസാരിച്ചു. “ലോകകപ്പിന് വേണ്ടി ആരാധകരെ പോലെ തന്നെ താനും ആകാംഷയോടെ കാത്തിരിക്കുകയാണ്. അതേ സമയം ക്ലബ്ബിന് വേണ്ടിയും മികച്ച പ്രകടനം തുടരേണ്ടതുണ്ട്. നിലവിൽ വളരെ മികച്ച സംഘമാണ് അർജന്റീനക്കുള്ളത്‌.” മെസ്സി പറഞ്ഞു. ഇനിയുള്ള കുറച്ചു കാലത്തിനുള്ളിൽ വളരെ അധികം മത്സരങ്ങൾ കളിച്ചു തീർക്കേണ്ടതിനാൽ പരിക്കിന്റെ ആശങ്കയും താരം പങ്കുവെച്ചു.